തിരുവനന്തപുരം: യുവതിയേയും കുഞ്ഞിനെയും ഇടിച്ചിട്ട ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇറക്കിവിട്ടെന്ന് പരാതി. ശ്രീകാര്യത്ത് പ്രവാസിയായ സജി മാത്യുവിന്റെ കാറിടിച്ചാണ് യുവതിക്കും കുഞ്ഞിനും പരിക്കേറ്റത്. ഇടിച്ചിട്ട ശേഷം രക്ഷപ്പെടാന്‍ നോക്കിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഇതേ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ പാതി വഴിയില്‍ ഇറക്കിവിട്ടെന്ന് യുവതി പറയുന്നു. ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തില്ലെന്നും ഇവര്‍ പറയുന്നു.
അപകടത്തില്‍ കുഞ്ഞിന്റെ മുഖമാകെ ഉരഞ്ഞ് പൊട്ടിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയുടെ കാലിനും സാരമായ പരിക്കുണ്ട്. കൊട്ടാരക്കര സദാനന്ദപുരം സ്വദേശിയാണ് സജി മാത്യു. സജിയുടെ ഭാര്യയുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാസിയായ സജി തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിനാണ് വന്നതെന്ന് പോലീസിനോട് പറഞ്ഞു. നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആശുപത്രിയാത്രയ്‌ക്കിടെ ഇയാള്‍ ‘ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങണം’ എന്ന് പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇവിടെ ഇറങ്ങി. പിന്നീട് അതുവഴി വന്ന ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.
കാറുടമ ആരാണെന്ന് ആദ്യം ഇവര്‍ക്കറിയില്ലായിരുന്നു. കാറിന്റെ നമ്പരടക്കം ശ്രീകാര്യം പോലീസില്‍ യുവതിയും ഭര്‍ത്താവും പരാതി നല്‍കി. ഒന്നാം തീയതിയും മറ്റ് പല തവണകളിലുമായി പരിക്കേറ്റ യുവതിയെയും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസ്സുകാരനെയും വിളിച്ച് വരുത്തുകയല്ലാതെ പോലീസ് കാര്യമായൊന്നും അന്വേഷിച്ചില്ല. വേറെ നിവൃത്തിയില്ലാതെ കുഞ്ഞിന്റെ അച്ഛന്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലായതോടെയാണ് പ്രതിയെ പോലിസ് കണ്ടെത്തുന്നത്.
















