തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും പ്രതികാര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം.
കണ്ണൂര്‍ സ്വദേശി സത്യനാണ് പരാതി നല്‍കിയത്. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ജേക്കബ് തോമസിനെതിരായ പരാതിയിലെ ആരോപണം. ഇതു സംബന്ധിച്ച കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജനുവരി 31നകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. സര്‍വീസിലിരിക്കെ തമിഴ്നാട്ടില്‍ ബിനാമി പേരില്‍ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയതാണ്. തുടര്‍ന്ന് വിശദമായ അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
















