ധാക്ക : നിയമ വിരുദ്ധമായി ഒരു രേഖകളുമില്ലാതെ ഇന്ത്യയിലെത്തിയ 445 ബംഗ്ലാദേശികള്‍ തിരിച്ചുമടങ്ങി. അനധികൃതമായി എത്തിയവരാണ് ഇവര്‍. ഇവരില്‍ മൂന്ന് പേര്‍ മനുഷ്യക്കടത്തുകാര്‍ ആണെന്നും ബംഗ്ലാദേശ് പാരാമിലിട്ടറി ഫോഴ്‌സ് തലവന്‍ ജനറല്‍ മേജര്‍ ജനറല്‍ ഷഫീനുള്‍ ഇസ്ലാം അറിയിച്ചു. ധാക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും ആളുകള്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. അനധികൃതമായി രേഖകളില്ലാതെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കടന്നതിന് 2019ല്‍ 1000 ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പ്രാദേശിക പ്രതിനിധികള്‍ മുഖാന്തിരം പരിശോധിച്ചെന്നും എല്ലാവരും ബംഗ്ലാദേശികള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായ അതിര്‍ത്തി കടക്കല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















