അറിവ്, സുഖം, ദുഃഖം തുടങ്ങിയവ ഗുണങ്ങളല്ല. ഗുണങ്ങളാണെന്നു കരുതിയാല്‍ ഗുണങ്ങള്‍ക്ക് ആധാരം വേണമെന്നതിനാല്‍ അവയ്ക്കാധാരമായി നിത്യനായ ഒരു ആത്മാവിനെ കല്പ്പിക്കേണ്ടി വരും. അങ്ങിനെ ഒരു ആത്മാവില്ല. സുഖദുഃഖാദികള്‍ അറിവിന്റെ വകഭേദങ്ങള്‍ മാത്രമാണ്. ഞാന്‍ നീലനിറമുള്ള ഒരു വസ്തുവിനെ കാണുന്നു എന്ന അറിവു തന്നെ ഉദാഹരണമായി എടുക്കാം. നിത്യനായ ഒരു പ്രമാതാ (അറിയുന്ന ആള്) വിനെ ഈ അറിവ് സൂചിപ്പിക്കുന്നു എന്നു തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അറിവുകളെല്ലാം മാറിക്കൊണ്ടിരിക്കുന്നവയും ക്ഷണികങ്ങളുമാണെങ്കിലും അവ ഒരേ തരത്തില്‍ (ലെൃശല)െ പെടുന്നവയാണെങ്കില്‍ ഉദാഹരണത്തിന് ദേവദത്തനെന്ന ഒരു വ്യക്തിയില്‍ ഓര്‍മ്മ (ാലാീൃ്യ), തിരിച്ചറിവ് (ൃലരീഴിശശേീി) തുടങ്ങിയവ തുടര്ക്ഷണങ്ങളില് ഉണ്ടാകാം. ഇവ എല്ലാം തന്നെ ഇതിനു മുമ്പു കണ്ടിട്ടുള്ളതാണെന്ന നിലക്ക് ഒരു വസ്തുവിന്റെ നിത്യത്വത്തെ സൂചിപ്പിക്കുമ്പോള്‍ അറിവിന്റെ മിഥ്യാരൂപങ്ങള്‍ മാത്രമാണെന്നു വ്യക്തമാണ്. എന്തെന്നാല്‍ വസ്തുക്കളും ജ്ഞാനക്ഷണങ്ങളും അവയുണ്ടായി അടുത്ത ക്ഷണത്തില്‍ തന്നെ നശിക്കുന്നവയാണ്. പ്രമാതാവ് എന്ന നിത്യനായ ഒരുവന് ഇല്ല തന്നെ. ജ്ഞാനക്ഷണങ്ങളാണ് ജ്ഞാനം (സിീംഹലറഴല), ജ്ഞാതാവ് (സിീംലൃ), ജ്ഞേയം (ീയഷലര േീേ യല സിീംി) എന്നീ മൂന്നു നിലകളിലായി പ്രകടമാകുന്നത്.
ഈ വിട്ടുവീഴ്ച്ചയില്ലാത്ത ആശയവാദം അനുഭവത്തിന്റെ വസ്തുനിഷ്ഠതലത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളേയും തുടച്ചുനീക്കുന്നു. ജ്ഞാനം എന്നത് മിഥ്യാവസ്തുക്കളായ ജ്ഞാതാവും ജ്ഞേയവും ചേര്‍ന്നുണ്ടാകുന്നതാണ് എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നു.
പ്രതിക്ഷണം ഒന്നിനു പിറകേ ഒന്നായി വസ്തുരൂപങ്ങളായി മാറിമറിയുന്ന സ്വയംനിര്ണ്ണയശക്തിയുള്ള ഒരു തുടര്‍ച്ച (ലെൃശല)െ ആയ ജ്ഞാനപ്രവാഹം മാത്രമാണ് ഇവിടെ ഒരേ ഒരു സത്യം എന്നു കരുതുന്നു.
വൈദികങ്ങളായ ന്യായം, സാംഖ്യം, മീമാംസാ എന്നിവയുടെ വക്താക്കളാകട്ടെ ആത്മാവ് (ീൗഹ), ദ്രവ്യം (ാമേേലൃ) എന്ന ദ്വന്ദ്വത്തെ അംഗീകരിക്കുകയും അവ തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നു കാണാം. ഈ വൈദികചിന്തകരെ സംബന്ധിച്ചിടത്തോളം അറിവിന്റെ പ്രായോഗികപ്രയോജനം മാത്രമായിരുന്നില്ല പ്രാധാന്യം അര്‍ഹിക്കുന്നത്. അറിവിന്റെ സ്വഭാവം, ഉല്‍പ്പത്തി എന്നിവയെക്കുറിച്ചുള്ള അന്വേഷണവും അവര്‍ക്ക് പ്രധാനങ്ങളായിരുന്നു എന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: