ബംഗളൂരു: ചാന്ദ്ര.ാന്‍ രണ്ടിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഉണ്ടായ തകരാറിനു ശേഷം തകര്‍ന്നു പോയ തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ആലിംഗനം വലിയ ആശ്വാസമാണ് പകര്‍ന്നുതന്നതെന്ന് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍. ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണ ശേഷം ഉപഗ്രഹം ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായപ്പോള്‍ എന്റെ മനസില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ഞാന്‍ വല്ലാതെ വികാരാധീനനായി. എന്നാല്‍, പ്രധാനമന്ത്രി എന്റെ മനസ് മനസിലാക്കിയാക്കണം ആശ്വസിപ്പിച്ച് നെഞ്ചോടു ചേര്‍ത്തത്. ആ നിമിഷം എനിക്ക് കുറേ പാഠങ്ങള്‍ നല്‍കി. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് തന്നെ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്. അതു നല്‍കിയ ആശ്വാസവും വളരെ വലുതാണ്.
പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇസ്രോ ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷയുമാണ്. ബഹിരാകാശ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു ഞങ്ങളെ വീണ്ടും പ്രേരിപ്പിച്ചത് ഈ നിമിഷങ്ങളാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശിവന്‍ വ്യക്തമാക്കി. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാന്‍ 3 ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2021 ഓടെ ഇസ്രോ ഇതിനായി റോക്കറ്റ് വിക്ഷേപിക്കും, നിലവിലുള്ള ഓര്‍ബിറ്റര്‍ ദൗത്യത്തിനായി ഉപയോഗിക്കുമെന്നും പുതിയ വിക്ഷേപണ സൈറ്റ് തിരഞ്ഞെടുത്തുവെന്നും ശിവന്‍ വ്യക്തമാക്കി.
















