തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയുടെ നിസഹകരണത്തിന് കൂച്ച് വിലങ്ങിടാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ഒരു പള്ളിയിലെ ഇടവക അംഗം മരിച്ചാല്‍ അംഗത്തിന്റെ മൃതദേഹം പള്ളിയുടെ ഉടമസ്ഥതയിലുള്ള സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഭാ തര്‍ക്കത്തിന് അറുതിവരാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ലക്ഷ്യം ഓര്‍ത്തഡോക്സ് സഭയാണ് എന്നത് വ്യക്തം.
ശവസംസ്ക്കാരം നടത്തുന്നതു തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും ഓര്‍ഡിനന്‍സിലുണ്ട്. ശവസംസ്ക്കാരം നടത്തുന്നതു തടയുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോണ്ടും കൂടിയോ ലഭിക്കാം. ഒരു ഇടവകയിലെ ഏത് അംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്കു പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കാനുള്ള അവകാശം ലഭിക്കും. ഓര്‍ത്തഡോക്സ് സഭയുടെ അവകാശത്തിലിരിക്കുന്ന പള്ളികളില്‍ മറ്റുസഭാ അംഗങ്ങളെ പ്രവേശിപ്പിക്കുന്നതതോടൊപ്പം മൃതദേഹം അടക്കം ചെയ്യാം. മൃതദേഹ സംസ്ക്കാരവുമായി ബന്ധപ്പെട്ട് വ്യക്തമായ സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചത്. കോടതിവിധി നടപ്പാക്കുക അല്ലാതെ മറ്റു ചര്‍ച്ച വേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ നിലപാടെടുത്തു. ഇതോടെ വിഷയം തങ്ങളുടെ വരുതിക്ക് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുപ്രീം
കോടതി വിധിയെ മറികടക്കുന്നതിനും കൂടിയാണ് ഓര്‍ഡിനന്‍സ്. മരിച്ച ആളിന്റെ ബന്ധുക്കള്‍ക്ക് താല്പര്യമുള്ള പുരോഹിതനെ കൊണ്ട് അവര്‍ക്കു താല്പര്യമുള്ള സ്ഥലത്തു മരണാനന്തര കര്‍മം നടത്താമെന്ന വ്യവസ്ഥയുമുണ്ട് ഓര്‍ഡിനന്‍സില്‍. ഇടവക പള്ളിയിലും സെമിത്തേരിയിലും മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നും വയ്ക്കാം.
ആ പള്ളിയിലെ പുരോഹിതനുമായി യോജിപ്പില്ലാത്തവര്‍ക്ക് പുറത്ത് എവിടെയെങ്കിലും മരണാനന്തര ചടങ്ങ് നടത്താം. പള്ളിയുടെ അവകാശം മറുഭാഗത്തിന് ആണെങ്കില്‍ പള്ളി സെമിത്തേരിയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് മരണാനന്തര കര്‍മം നടത്താനാവില്ല. എന്നാല്‍, സെമിത്തേരിയില്‍ സംസ്ക്കരിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ടാകും. കുടുംബ കല്ലറയില്ലാത്ത അംഗങ്ങളെയും പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കാം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിക്കുകയും നിലപാട് എടുക്കുകയും ചെയ്ത ഓര്‍ത്തഡോക്സ് സഭയോട് പിണറായി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഓര്‍ഡിനന്‍സിലൂടെ പ്രതികാരം വീട്ടുകയാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തിടുക്കം കാണിച്ച സര്‍ക്കാര്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പിന്‍പറ്റി ഒരു സഭയ്ക്ക് അനുകൂലമായാണ് പിണറായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതെന്നും ഓര്‍ത്തഡോക്സ് സഭ ആരോപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം സഭാ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ ഓര്ഡിനന് ്സുമായി സര്‍ക്കാര്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: