നമുക്ക് വസ്തുവിനെപ്പറ്റിയുള്ള പഞ്ചേന്ദ്രിയജന്യമായ അറിവു മാത്രമാണ് നേടാന്‍ കഴിയുന്നത് എന്നിരിക്കേ ഈ അറിവിനെ നിശ്ചയിക്കുന്ന ഇന്ദ്രിയസംവേദനങ്ങളാകുന്ന വിവരശേഖര (റമമേ) ത്തിന്റെ അടിത്തറയായി ഒരു വസ്തുപ്രപഞ്ചത്തിനെ എന്തിനു കല്‍പ്പിക്കണം എന്നതാണ് സൗത്രാന്തികരെ പിന്തുടര്‍ന്ന് വിജ്ഞാനവാദികളുടെ ചോദ്യം. പൂര്‍വപക്ഷം (പ്രതിവാദിയുടെ നിലപാട്) അനുസരിച്ച് ഇന്ദ്രിയസംവേദനങ്ങള്‍ (ലെിമെശേീി)െബാഹ്യപ്രപഞ്ചത്തിന്റെ പകര്‍പ്പ് (രീു്യ) കള്‍ ആണ്. അവയെ എന്തിനു പകര്‍പ്പുകള്‍ എന്നു കരുതണം? ആ സംവേദനങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത് എന്നു കരുതിയാല്‍ പോരെ? ബാഹ്യവസ്തുക്കളുമായി അവയുടെ സ്വത്വങ്ങളുമായി, സത്യത്തില്‍, നമുക്ക് നേരിട്ടൊരു ബന്ധവുമുണ്ടാകുന്നില്ല. അവയെക്കുറിച്ചു സമകാലികമായി നമുക്കുണ്ടാകുന്ന അറിവിലൂടെ അവയെ ഗ്രഹിക്കാനേ നമുക്കു കഴിയുന്നുള്ളൂ; അതുകൊണ്ട് അവ ആ അറിവു തന്നെയാണ്, ആ അറിവു മാത്രമാണ് (സഹോപലംഭനിയമാദ് അഭേദോ നീലതദ്ധിയോഃ). അറിവിലൂടെ മാത്രമാണ് ബാഹ്യവസ്തുപ്രത്യക്ഷം നമുക്കുണ്ടാകുന്നത്. അറിവില്ലെങ്കില്‍ നാം ബാഹ്യവസ്തുക്കള്‍ എന്നു പറയുന്നവയുമായി നമുക്ക് ബന്ധപ്പെടാനേ സാധ്യമല്ല. അതുകൊണ്ട് അറിവാണ് സ്വയം പ്രകടമാകുന്നത്; അറിവിന്റെ വിക്ഷേപം (ുൃീഷലരശേീി) മാത്രമാണ് ബാഹ്യവസ്തുപ്രപഞ്ചത്തിന്റെ പ്രതീതി നമ്മില്‍ ഉളവാക്കുന്നത്. സ്വപ്നാവസ്ഥ പോലെയാണ്. നമ്മുടെ സ്വപ്നത്തില്‍ ബാഹ്യവസ്തുക്കളില്ല എന്നു നമുക്കെല്ലാം തീര്‍ച്ചയുണ്ട്. അവിടെയും അറിവു മാത്രമാണല്ലോ ഉള്ളത്.
ബാഹ്യവസ്തുക്കള്‍ ഇല്ലെങ്കില്‍ നമുക്കുണ്ടാകുന്ന അറിവിന് ഇത്രയേറെ വൈവിധ്യം എന്തുകൊണ്ട്? വസ്തുവൈവിധ്യം അല്ലേ അറിവിന്റെ ഈ വൈവിധ്യത്തിനുകാരണം എന്ന പൂര്‍വപക്ഷത്തിന് ബൗദ്ധവിജ്ഞാനവാദി ഇപ്രകാരമാണ് ഉത്തരം നല്‍കുന്നത്- അറിവിന്റെ വൈവിധ്യത്തിനു കാരണം ബാഹ്യവസ്തുക്കളുടെ വൈവിധ്യമാണ് എന്നു കരുതുന്നത് ശരിയല്ല. അങ്ങിനെ കരുതിയാല്‍ ബാഹ്യവസ്തുക്കള്‍ക്ക് നമ്മുടെ അറിവിനെ പലതരത്തില്‍ സ്വാധീനിക്കാനും നിശ്ചയിക്കാനും ഉള്ള കഴിവ് ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. അനാദിയായ ഈ വിജ്ഞാനപ്രവാഹപരമ്പരയിലെ പൂര്‍വജ്ഞാനക്ഷണ (സിീംഹലറഴല ാീാലി)േങ്ങള്‍ക്ക് അവയില്‍ അന്തര്‍ലീനങ്ങളും നിയതങ്ങളും ആയ വിശേഷഗുണങ്ങള്‍ ഉണ്ട്. ആ വിശേഷഗുണങ്ങള്‍ ഉപയോഗിച്ച് അവ അടുത്ത ജ്ഞാനക്ഷണങ്ങള്‍ എത്തരത്തിലാകണം എന്നു നിശ്ചയിക്കുന്നു. അതാണ് അറിവിന്റെ വൈവിധ്യത്തിനു കാരണം. അതുകൊണ്ട് ഇവിടെ ഉള്ളത് അറിവു മാത്രമാണ്. ബാഹ്യപ്രപഞ്ചത്തിന്റെ വിക്ഷേപം (ുൃീഷലരശേീി) എന്നത് അറിവിനോടു ചേര്‍ന്നുനിലക്കൊള്ളുന്ന അനാദിയായ വാസന (റലശെൃല) യുടെ സുപ്തശക്തികള്‍ ഉണ്ടാക്കുന്ന അറിവിന്റെ മിഥ്യാചിത്രണമാണ്. പൂര്‍വക്ഷണത്തിലെ അറിവ് തൊട്ടടുത്ത ക്ഷണത്തിലെ അറിവിനെ ഉണ്ടാക്കുന്നു. അതാകട്ടെ അതിനടുത്ത ക്ഷണത്തിലെ അറിവിനു രൂപം നല്‍കുന്നു. ഇത്തരത്തില്‍ അറിവിന്റെ പരമ്പര, പ്രവാഹം ആണ് ഇവിടെ ഉള്ളത് എന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: