കണ്ണൂര്‍: രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ കക്ഷികളുടേയും ചില സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം തള്ളി ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെന്ന വദം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായ ഗീത രംഗത്തെത്തിയത്.
സാമ്പത്തിക രംഗത്ത് ചെറിയ സമ്മര്‍ദ്ദം മാത്രമാണുള്ളത്. ഇത് 2020 ഓടെ മറികടക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുമെന്നും ഇവര്‍ പറഞ്ഞു.
വായ്പാ തിരിച്ചടവ് മുടങ്ങുന്നതടക്കമുള്ള കാരണങ്ങള്‍ സാമ്പത്തിക രംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ജനസംഖ്യാ വര്‍ധനവും ഉത്പാദന കുറവും സാമ്പത്തിക രംഗത്തെ ബാധിക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുളള തര്‍ക്കം ലോക വാണിജ്യരംഗത്തെയും സാമ്പത്തിക സ്ഥിതിയെയും പോയ വര്‍ഷം ഗുരുതരമായി ബാധിച്ചതായും ഇവര്‍ പറഞ്ഞു. കാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗീത ഗോപിനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: