ശിവഗിരി: ചരിത്രത്തിലാദ്യമായി നിശ്ചയിച്ച ഉദ്ഘാടകന്‍ എത്താതെ ശിവഗിരി തീര്്തഥാടന സമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശിവഗിരിയിലേക്ക് എത്തിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി രാമകൃഷ്ണന്, സിപിെ സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവരും തീര്‍ത്ഥാടനസമ്മേളനത്തില്‍ നിന്നും വിട്ടുനിന്നു. നാലുദിവസം മുമ്പ് തീരുമാനിച്ച പൗരത്വ നിയമത്തിനെതിരെയുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ പേരു പറഞ്ഞാണ് മാറി നിന്നത്. ശ്രീനാരായണ ഗുരുവിനേയും ശിവഗിരിയേയും ചെറുതാക്കുന്ന സമീപനമാണിതെന്ന് വിമര്‍ശനം സമ്മേളന വേദിയില്‍ നിന്നു തന്നെ ഉണ്ടായി. നേതാക്കള്‍ കൂട്ടത്തോടെ മാറി നിന്നത് ഉദ്ഘാടന സമ്മേളനത്തിന്റെ മാറ്റു പോയി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും നിയമസഭാ സമ്മേളനത്തിന്റെ പേരിലെങ്കില്‍ നോട്ടീസില്‍ പേര് അവസാനമായി ചേര്‍ത്തതിനാലാണ് കാനം വിട്ടുനിന്നത്്. ഇന്നലെ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന മന്ത്രിമാരായ കെ ടി ജലീല്‍, എ കെ ശശീന്ദ്രന് , വീരേന്ദ്രകുമാര്‍ എം പി എന്നിവരും വ്ന്നില്ല.
ഇന്നലെ രാവിലെ 10 മണിക്കാണ് തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചത്. പിണറായി വിജയന് ഉദ്ഘാടനവും് രമേശ് ചെന്നിത്തല മുഖ്യാതിഥിയായുമായായിരുന്നു പരിപാടി. നാലുമാസങ്ങള്‍ക്ക് മുന്നേ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സമ്മതം ശിവഗിരിമഠം ചോദിച്ചതാണ്. അവര്‍ നല്കിയ സമയം അനുസരിച്ചാണ് ഉദ്ഘാടന ചടങ്ങിന്റെ സമയം തീരുമാനിച്ചത്. എന്നാല്‍ പൗരത്വ നിയമത്തിനെതിരെ നാലുദിവസം മുമ്പ് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രത്യേക നിയമ സഭ ചേരാന്‍ തീരുമിനിച്ചു. മന്ത്രി സഭായോഗം ശിവഗിരി തീര്‍ത്ഥാടന ദിവസം തന്നെ പ്രത്യേക നിയമ സഭ തീരുമാനിച്ചു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അറിയിക്കുന്നത് പരിപാടി തുടങ്ങുന്നതിന് അര മണി്ക്കൂര്‍ മുന്‍പ്.
കാലാകാലങ്ങളായി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിമാരാണ്. പിണറായി അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ശിവഗിരിയുടെ പരിപാടികളെ അവഗണിക്കുകയാണ്. കഴിഞ്ഞവര്‍ഷം നവോത്ഥാനമതില്‍ തീര്‍ക്കാന്‍ പോയ മുഖ്യമന്ത്രി ശിവഗിരിയിലെ മറ്റൊരുപരിപാടിയില് പങ്കെടുത്ത് വന്നെന്നു വരുത്തി. അതിനു മുന്നത്തെ വര്‍ഷം വന്നതേയില്ല
ഇന്നലെ 12 മണിക്ക് സഭയില്‍ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി മറ്റ് രണ്ട് പരിപാടികളില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവും മറ്റ് പരിപാടികളില്‍ പങ്കെടുത്തു. എന്നാല്‍ ഇരുവരും തലസ്ഥാനത്ത് നിന്നും ഒരുമണിക്കൂറിനുള്ളില്‍ വന്ന് പോകാവുന്നിടത്തേക്ക് വരാത്തതതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സ്കൂളുകളിലെ ക്രിസ്തുമസ് അവധി ക്രമീകരിക്കാതെ തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ശ്രീനാരായണഗുരുവിനെയും ശിവഗിരിയെയും അവഹേളിക്കാനുള്ള ശ്രമം സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നുവെന്നും കഴിഞ്ഞ ദിവസം ശിവഗിരമഠം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: