കോഴിക്കോട്: കൂടത്തായി കൊലപാതകത്തിലെ കുറ്റപത്രം നാളെ സമര്‍പ്പിക്കും. താമരശ്ശേരി ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചെങ്കിലും നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍ റോയി തോമസ് വധക്കേസിലെ ആദ്യ കുറ്റപത്രമാണ് ഡിവൈഎസ്പി ആര് ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമര്‍പ്പിക്കുക.
സ്വന്തം ഭര്‍ത്താവായ റോയി തോമസിന് ജോളി എന്ന യുവതി സൈനേഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ ഒക്ടോബര്‍ 11നാണ് അന്വേഷണം ആരംഭിച്ചത്. ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. എല്ലാ പഴുതുകളും അടച്ച്കൊണ്ടാണ് കോടതിക്ക് മുമ്പില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് എന്ന് അന്വേഷണ സംഘം പറയുന്നു.
കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികള്‍ക്കെതിരായി ഇരുന്നൂറില്‍ അധികം സാക്ഷിമൊഴികള്‍ ശേഖരിച്ചാണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്. മുഖ്യപ്രതി ജോളിയെ കൂടാതെ എം.എസ് മാത്യൂ രണ്ടാം പ്രതിയും പ്രജുകുമാര്‍, മനോജ് എന്നിവര്‍ യഥാക്രമം മൂന്നും നാലും പ്രതികള്‍ ആണ്. നാലാം പ്രതി മനോജ് കുമാര്‍ പ്രാദേിക സിപിഎം നേതാവ് കൂടിയാണ്. വ്യാജരേഖ ചമച്ചതിനാണ് സിപിഎം നേതാവിന്മേല് കുറ്റം ചുമഴ്ത്തിയിരിക്കുന്നത്.
















