കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന വേദിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കി. ശനിയാഴ്ച രാവിടെ നടന്ന സംഭവത്തില്‍ മൂന്ന് ദിവസമായിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി ജില്ലാ പോലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് പോലീസ് സുപ്രണ്ട്, കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ഗവര്‍ണര്‍ പരിപാടി ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ പ്രോട്ടോകോളിന് വിപരീതമായി ആളുകളെ സ്റ്റേജില്‍ കയറ്റുകയും അതുവഴി ഇര്‍ഫാന്‍ ഹബീബ് എന്നയാള്‍ സ്റ്റേജിലെത്തുകയും ഗവര്‍ണറുടെ എഡിഎസ്സിനെ മര്‍ദ്ദിക്കയും ഗവര്‍ണറെ മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്തത് ഐപിസി 124 പ്രകാരവും കേരളാ പോലീസ് ആക്ടിന്റെ വിവിധ വകപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനാ തലവനായിട്ടുള്ള ഗവര്‍ണര്‍ക്കു നേരെ ആക്രമണം നടത്തിയ ഇര്‍ഫാന്‍ ഹബീബിനെതിരെയും കൃത്യവിലോപം കാണിച്ച പോലീസിനെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞു.
















