തിരുവനന്തപുരം: കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി രഹിത ഭാരതം എന്ന ലക്ഷ്യത്തിനാണ് കെഎസ്ഇബിയിലും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പണമനുവദിക്കുന്നത്. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുഖേനയാണ് ഇത് നടപ്പാക്കുന്നത്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കു ബില്ലടയ്‌ക്കാന്‍ തടസ്സം നേരിടുന്നുണ്ട്. അഡ്വാന്‍സ് ആയി ഇത്തരത്തില്‍ പണം അടയ്‌ക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബില്‍ വന്നിട്ടുള്ളവര്‍ക്കും യുപിഐ മുഖേന പണം അടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അധിക ചാര്‍ജ് ഇല്ലാതെ എത്ര രൂപ വേണമെങ്കിലും അടയ്‌ക്കാന്‍ പറ്റുന്ന ഈ സൗകര്യം പലപ്പോഴും ലഭ്യമാകാത്തതു കെഎസ്ഇബി ഐടി വിഭാഗത്തിന്റെ കെടുകാര്യസ്ഥതയോ മനഃപൂര്‍വമായ അനാസ്ഥയോ ആണ്. സുതാര്യമാണെന്നു പറഞ്ഞു നടത്തുന്ന ഓണ്‍ലൈന്‍ സ്ഥലംമാറ്റവും ബാഹ്യ ഇടപെടലിലൂടെ അസഹിഷ്ണുതാപരമായി നടത്തുകയാണെന്നും വിജയകുമാര്‍ പറഞ്ഞു.
മിക്കവാറും എല്ലാ വൈദ്യുതി കമ്പനികളും ഉത്പാദനത്തെക്കാളും പവര്‍ പര്‍ച്ചേസിനാണ് താത്പര്യം കാണിക്കുന്നതെന്നും കെഎസ്ഇബിയും വിഭിന്നമല്ലെന്നും അഖില ഭാരതീയ വൈദ്യുതി മസ്ദൂര്‍ മഹാസംഘ് ദേശീയ പ്രസിഡന്റ് അഡ്വ.ആര്‍. മുരളീകൃഷ്ണന്‍ പറഞ്ഞു. ഓഫീസേഴ്‌സ് സംഘിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് സംഘടനാ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി. ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് യു.വി. സുരേഷ് അധ്യക്ഷത വഹിച്ചു. പി. ബൈജു, പി. ഗോപാലകൃഷ്ണന്‍, തമിഴ്‌നാട് ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇ. രവീന്ദ്രന്‍, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മോഹനന്‍, ഡി. മനോജ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് പ്രസിഡന്റായി യു.വി. സുരേഷിനെയും (തിരുവനന്തപുരം) ജനറല്‍ സെക്രട്ടറിയായി പ്രസാദ് പുത്തലത്തിനെയും (കണ്ണൂര്‍) തെരഞ്ഞെടുത്തു. പി.പുഷ്പലത (തിരുവനന്തപുരം) ആണ് ഖജാന്‍ജി.വൈസ് പ്ര തീഷ്‌കുമാര്‍, പി.എസ്. പ്രേമചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ പി., മനോജ് ഡി. സെക്രട്ടറിമാര്‍-ജ്യോതി പി.ഡി., സരസ്വതി ടി., ദിനേശ്കുമാര്‍ എം.കെ., ബൈജു പി., രാജേഷ് എസ്., സംസ്ഥാന സമിതി അംഗങ്ങള്‍- സുരേന്ദ്രന്‍ പി., വിജയലക്ഷ്മി പി.എസ്., സജീവ്കുമാര്‍ ബി.എന്‍., സജിത്കുമാര്‍ എം., പുരുഷോത്തമന്‍ കെ., ഗോപകുമാര്‍ വി., രമേശന്‍ എം., അനില്‍കുമാര്‍ കെ.വി., വിനോദ്കുമാര്‍, ഇ.ടി. മുരളി മോഹന്‍ (ഓണററി).
















