നെയ്യാറ്റിന്‍കര: കുന്നത്തുകാല്‍ പഞ്ചായത്ത് യുവമോര്‍ച്ച മുന്‍ പ്രസിഡന്റും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ മഞ്ചുനാഥിന്റെ വീട്ടില്‍ ഡിവൈഎഫ്ഐ-സിപിഎം ഗുണ്ടകളുടെ ആക്രമണം. 28,29 തീയതികളില്‍ രാത്രിയുടെ മറവിലാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മഞ്ചുനാഥിനും അമ്മയ്‌ക്കും ഭാര്യയ്‌ക്കും പരിക്കേറ്റു. മഞ്ചുനാഥിന്റെ കാലിനും കൈയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഡിസംബര്‍ അവസാനിക്കും മുമ്പും മഞ്ചുനാഥിനെ അപായപ്പെടുത്തുമെന്ന് ആക്രമണത്തിനിടെ ഗുണ്ടകള്‍ ആക്രോശിക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന അക്രമികളെ പ്രതിചേര്‍ത്ത് മാരായമുട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പും മഞ്ചുനാഥിനു നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
















