തിരുവനന്തപുരം: ആയിഷ റെന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരായി സംസാരിച്ചു എന്ന പേരില്‍ മാപ്പു പറയിച്ച സംഭവത്തില്‍ സിപിഎമ്മിനെ ട്രോളി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഇതു സംബന്ധിച്ച മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്‌ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത. കൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്. # അഭിപ്രായസ്വാതന്ത്ര്യം
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വരെ വീര നായികയായി കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പടെയുള്ള സംഘങ്ങള്‍ വാഴ്‌ത്തിയ അയിഷ റെന്നയെ മലപ്പുറത്തുവെച്ചാണു കമ്മ്യൂണിസ്റ്റുകാര്‍ രൂക്ഷമായി വിമര്‍ശിച്ചത്. മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് സംഭവം അരങ്ങേറിയത്. അയിഷ റെന്ന പ്രസംഗിക്കുന്നതിനിടെ കോഴിക്കോട് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച അക്രമികളെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതോടെ സഖാക്കളെല്ലാം ആസാദി നായികയ്‌ക്കു നേരെ തിരിയുകയായിരുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ അയിഷ റെന്നയെക്കൊണ്ട് മാപ്പും പറയിപ്പിച്ചു. ഇംഗ്ലീഷില്‍ സംസാരിച്ച അയിഷ റെന്നയോട് മലയാളത്തില്‍ പറഞ്ഞാല്‍ മതി. സ്വന്തം അഭിപ്രായം അങ്ങ് വീട്ടില്‍ പറഞ്ഞാല്‍ മതിയെന്നും അവരോട് പറയുകയായിരുന്നു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ കലാപകാരികള്‍ക്ക് വേണ്ടി പോലീസിനോട് തട്ടിക്കയറുന്ന അയിഷ റെന്നയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടിക്കായി അയിഷ റെന്നയെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങിനെത്തി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതോടെ അവരിലെ യഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുകയും കമ്മ്യൂണിസ്റ്റുകാര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയുമായിരുന്നു.
















