ലാഹോര്‍: ഹിന്ദുവായതിന്റെ പേരില്‍ ഡാനിഷ് കനേറിയയ്‌ക്ക് വിവേചനം അനുവഭിക്കേണ്ടി വന്നിരുന്നെന്ന ഷൊയ്ബ് അക്തറുടെ വെളിപ്പെടുത്തലിന് പിന്നാലെ പാക് ക്രിക്കറ്റില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത് വന്നിരിക്കുന്നു. ഷഹീദ് അഫ്രീദിയാണ് ഒരു പാക് മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ ഹിന്ദു വിരോധം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.
ടിവി പരിപാടി കണ്ട് തന്റെ മകള്‍ ആരതി ഉഴിയുന്നതില്‍ ദേഷ്യം വരികയും ടിവി തല്ലിപ്പൊട്ടിക്കുകയും ചെയ്‌തെന്നാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച അഫ്രീദിയുടെ ഈ വീഡിയായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
കുട്ടികളെ സീരിയല്‍ കാണിക്കാന്‍ അനുവദിക്കരുതെന്ന് താന്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം സീരിയലില്‍ ആരതി ഉഴിയുന്ന രംഗം കണ്ട് തന്റെ മകള്‍ അത് അനുകരിച്ചു. ഇതിനു പിന്നാലെയാണ് ദേഷ്യം സഹിക്ക വയ്യാതെ ടിവി തല്ലിപ്പൊട്ടിച്ചതെന്ന് അഫ്രീദി പറയുന്നു. തുടര്‍ന്ന് അവതാരക അട്ടഹസിക്കുന്നതും കാണികള്‍ കയ്യടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇതാണ് പാക്കിസ്ഥാന്റെ മനോഭാവമെന്ന സന്ദേശത്തോടെയാണ് ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
















