Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

2020-ല്‍ ട്രംപിന്റെ വിജയത്തിന് ഇംപീച്ച്മെന്റ് സഹായിക്കുമെന്ന് തുള്‍സി ഗബ്ബാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 12:29 pm IST
in World

വാഷിംഗ്ടണ്‍: . പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുൾസി ഗബ്ബാര്‍ഡ്. ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗമാണ് തുൾസി. ജനപ്രതിനിധി സഭയില്‍ ഡാമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.  

ട്രംപിനെതിരായ ഇംപീച്ച്മെന്റിന്റെ രണ്ട് പ്രമേയങ്ങളെ അനുകൂലിക്കുന്നതിനു പകരം താന്‍ ‘ഹാജര്‍’ എന്ന് വോട്ടു ചെയ്യാനുള്ള  വിവാദ തീരുമാനത്തെക്കുറിച്ച് ഗബ്ബാര്‍ഡ് ശനിയാഴ്ച എബിസി ന്യൂസുമായി സംസാരിച്ചു. യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം പ്രസിഡന്റിനെ കുറ്റവിമുക്തനാക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തുൾസി ഗബ്ബാര്‍ഡ് പറഞ്ഞു. ട്രംപ് രണ്ടാം തവണയും വിജയിക്കുമെന്നും ഡമോക്രാറ്റുകള്‍ക്ക് അവരുടെ നിലവിലെ 233-197 ഭൂരിപക്ഷം സഭയില്‍ നഷ്ടപ്പെടുമെന്നുമുള്ള അവരുടെ ആശങ്കയും  പ്രകടിപ്പിച്ചു.

ഇംപീച്ച്മെന്റില്‍ ഒരു വശം തിരഞ്ഞെടുക്കാത്ത ഏക കോണ്‍ഗ്രസ് നിയമ നിര്‍മ്മാതാവായ ഗബ്ബാര്‍ഡിനെ ട്രം‌പ് അഭിനന്ദിച്ചതോടൊപ്പം തന്നെ ഡമോക്രാറ്റുകളില്‍ നിന്ന് നിശിതമായ വിമര്‍ശനം നേരിടേണ്ടതായും വന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ധൈര്യപ്പെടുത്താന്‍ മാത്രമാണ് ഈ പ്രക്രിയ സഹായിച്ചതെന്ന് ഡമോക്രാറ്റുകള്‍ ആരോപിച്ചു.

‘ഇംപീച്ച്മെന്റ്, നിര്‍ഭാഗ്യവശാല്‍, ഡൊണാള്‍ഡ് ട്രംപിനെ കൂടുതല്‍ ധൈര്യപ്പെടുത്തും, പിന്തുണയും വര്‍ദ്ധിപ്പിക്കും, തിരഞ്ഞെടുക്കപ്പെടുന്നതിന് അദ്ദേഹത്തിന് മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യതയും റിപ്പബ്ലിക്കന്‍മാര്‍ക്ക് സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകാനുള്ള സാധ്യതയും കാണുന്നു,’ ഗബ്ബാര്‍ഡ് ന്യൂ ഹാംഷെയറിലെ എബിസി ന്യൂസ് റിപ്പോര്‍ട്ടറോട് ശനിയാഴ്ച പറഞ്ഞു. സൗത്ത് കരോലിന സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം മുതല്‍ ലൂസിയാന കോണ്‍ഗ്രസ്മാന്‍ സ്റ്റീവ് സ്കാലിസ് വരെയുള്ള റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഈ അഭിപ്രായത്തോട് യോജിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആന്‍ഡ്രൂ യാംഗിന്റെ ചിന്താഗതിയ്‌ക്ക് സമാനമാണ് തുൾസി ഗബ്ബാര്‍ഡിന്റേയും. ഇടത്തോട്ടായാലും വലത്തോട്ടായാലും പ്രത്യയശാസ്ത്രപരമായി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷ അവര്‍ പ്രകടിപ്പിച്ചു. ‘എന്റെ ഇംപീച്ച്മെന്റ് വോട്ട് നിഷ്പക്ഷതയുടെ തീരുമാനമായിരുന്നില്ല, ഞാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ഞങ്ങളുടെ കഴിവിനെയുമാണ് മാനിക്കുന്നത്,’ അവര്‍ പറഞ്ഞു.

തുള്‍സി ഗബ്ബാര്‍ഡിന്റെ വോട്ടിനോട് പ്രശംസയോടെയാണ് ട്രംപ് പ്രതികരിച്ചത്. ‘ഞാന്‍ അവരുടെ തീരുമാനത്തിന് ആദരവ്  നല്‍കുന്നു. അവര്‍ വോട്ട് ചെയ്തില്ല, പകരം ‘ഹാജര്‍’ എന്നു പറഞ്ഞു. ഞാന്‍ അവര്‍ക്ക് ഒരുപാട് ബഹുമാനം നല്‍കുന്നു. കാരണം അത് തെറ്റാണെന്ന് അവര്‍ക്കറിയാമായിരുന്നു,’ ട്രം‌പ് പറഞ്ഞു. 

‘നോക്കൂ, പ്രസിഡന്റ്, കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യോഗ്യനല്ലെന്ന് എന്റെ മനസ് പറയുന്നു. ഞാന്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു…,’ഗബ്ബാര്‍ഡ് കഴിഞ്ഞ ആഴ്ച ദി ഹില്‍ ടിവി ഹോസ്റ്റുകളായ ക്രിസ്റ്റല്‍ ബോള്‍, സാഗര്‍ എന്‍ജെറ്റി എന്നിവരോട് പറഞ്ഞു. സിറിയയിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ആക്രമണമാണ്. അതാണ് അദ്ദേഹം നടത്തിയത്. ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് അദ്ദേഹത്തെ തോല്പിക്കാന്‍ ശ്രമിക്കുന്നതും ആ കാരണം കൊണ്ടുതന്നെയാണ്.  

ഹില്ലരി ക്ലിന്റന് പകരം വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍‌ഡേഴ്സിന് പിന്തുണ നല്‍കാനായി 2016 ലെ പ്രസിഡന്റ് പ്രൈമറി തെരഞ്ഞെടുപ്പ് സമയത്ത് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയില്‍ തന്റെ സ്ഥാനം ഉപേക്ഷിച്ച് ഡമോക്രാറ്റിക് പാര്‍ട്ടി നിരയില്‍ നിന്ന് വിരമിച്ച ചരിത്രമാണ് ഗബ്ബാര്‍ഡിനുള്ളത്. ഗബ്ബാര്‍ഡിനെ ‘റഷ്യന്‍ സ്വത്ത്’ എന്ന് വിളിച്ച ഹില്ലരിയുടെ തെറ്റായ പരാമര്‍ശത്തെത്തുടര്‍ന്ന് ഇരുവരും ഒക്ടോബറില്‍ ചെറിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.