ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവമായ ‘സര്‍ഗ്ഗോത്സവ’ത്തില്‍ ആതിഥേയരായ തൃശിവപേരൂര്‍ ജില്ല ജേതാക്കളായി. തുടര്‍ച്ചയായ വിജയമാണ് ജില്ല നേടുന്നത്. 664 പോയിന്റുമായിട്ടാണ് തുടര്‍ച്ചയായ വിജയം ആതിഥേയ ജില്ല നേടുന്നത്. 615 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടണ്ടാം സ്ഥാനത്തും, 600 പോയിന്റുമായി കോട്ടയം ജില്ലാ മൂന്നാം സ്ഥാനത്തുമാണ്. എറണാകുളം ജില്ലയാണ് നാലാം സ്ഥാനത്ത്. കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നുവന്ന സംസ്ഥാന കലോത്സവത്തിലെ വിജയികള്‍ക്ക് ഭാരതീയ വിദ്യാനികേതന്‍ തൃശൂര്‍ ജില്ലാ അധ്യക്ഷ സി.എന്‍. രാധ ടീച്ചര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു.
സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം സുന്ദരേശനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കലോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത സുശീല്‍കുമാറിനെ ആദരിച്ചു. സംസ്ഥാന സംഘടന കാര്യദര്‍ശി പി. മുരളീധരന്‍, വി.എം. സുന്ദരേശനുണ്ണി, സൗമ്യ വേണു, കെ.ആര്‍. പ്രകാശന്‍ എന്നിവര്‍ ദീപ പ്രോജ്ജലനം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ. വിജയന്‍, സംസ്ഥാന കലാമേള പ്രമുഖ് പി.കെ. സാബു തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് കെ. കൃഷ്ണ കുമാര്‍ സ്വാഗതവും, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജി. ദിലീപ് ധ്വജാവരോഹണവും നടത്തി. 14 ജില്ലകളില്‍ നിന്നായി വിവിധയിനം മത്സരങ്ങളില്‍ 3000 ത്തോളം കലാപ്രതിഭകളാണ് നിറക്കൂട്ടുകളണിഞ്ഞ് മിന്നിത്തെളിഞ്ഞത്.
















