ഹൈദരാബാദ്: മതതീവ്രവാദികളുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് പറഞ്ഞ സിപിഎമ്മിന്റെ തനിനിറം പുറത്ത്. പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി മതതീവ്രവാദ സംഘടനകളുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേദി പങ്കിട്ടാണ് തങ്ങളുടെ തനിനിറം പുറത്ത് കാട്ടിയിരിക്കുന്നത്. കേരളത്തിന് പുറത്ത് സിപിഎം മതതീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കുന്നതിന്റെ തെളിവാണിത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആന്ധ്രാപദേശിലെ കുര്‍ണൂലില്‍ മതതീവ്രവാദ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മൗലാന യൂസുഫ് റഷാദി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി തുടങ്ങിയവരോടൊപ്പമാണ് സീതാറാം യെച്ചൂരിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ഗഫൂറും വേദി പങ്കിട്ടത്.
















