ബസ്തര്‍: ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ റൊഡില്‍ നിന്ന് ഐഇഡി ബോംബ് കണ്ടെത്തി. പ്രത്യേക സംഘമെത്തിയാണ് അരകിലോമീറ്ററോളം പ്രഹര ശേഷിയുള്ള ബോംബ് നിര്‍വീര്യമാക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് നടത്തിയ പെട്രോളിംഗിലാണ് ഐഇഡി ബോംബ് കണ്ടെത്തിയത്.
ബസ്തറിലെ അബുജ്മര്‍ മേഖലയില്‍ നിര്‍മാണം നടക്കുന്ന റോഡിന്റെ അടിഭാഗത്തായാണ് നാലുകിലോയോളം ഭാരമുള്ള ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് കമാന്‍ഡന്റ് ആശിഷ് മിശ്രയുടെ കീഴിലുള്ള സംഘം സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. നിരന്തരമായ ആക്രമണങ്ങളെ തുടര്‍ന്ന് മേഖല കനത്ത സൂരക്ഷയിലാണ്.
















