കോഴിക്കോട് : നാദാപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വാണിമേല്‍ മുളിവയലില്‍ വാസുവിന്റെ വീടിനു നേരെ ഇന്ന് പുലര്‍ച്ചെയാണ് ബോംബേറുണ്ടായത്.
ബോംബേറില്‍ ജനലും ഫര്‍ണിച്ചറുകളും തകര്‍ന്നു. ഇതിന്റെ ഭാഗങ്ങള്‍ അമ്പതുമീറ്റര്‍ ദൂരത്തേക്ക് ചിന്നിച്ചിതറി. ബോംബെറിഞ്ഞ ശേഷം രണ്ടുപേര്‍ ഓടിരക്ഷപ്പെടുന്നത് കണ്ടതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. വളയം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഒരുമാസത്തിനിടെ രണ്ട് തവണ വാണിമേലില്‍ വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ അഞ്ജാതര്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വീടിന് നേരെയുള്ള ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം.
















