ന്യൂദല്‍ഹി: ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നത് ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും ബംഗ്ലാദേശ്. ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യം അഭിപ്രായം പറയാനില്ലെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശ്(ബി.ജി.ബി) ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്‌ലാം പറഞ്ഞു. . ബി.എസ്.എഫുമായി അതിര്‍ത്തികളില്‍ ബിജിബിക്ക് നല്ല ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളിലും ഒരിക്കല്‍ പോലും പ്രകോപനം ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
എല്ലാ അതിര്‍ത്തി രക്ഷാസേനയേയും പോലെയും നുഴഞ്ഞു കയറ്റം തടയാനാണ് ബിജിബി പ്രവര്‍ത്തിക്കുന്നത്. ഇരു അതിര്‍ത്തി രക്ഷാ സേനകളും തമ്മിലുള്ള സഹകരണവും സൗഹൃദവും മികച്ചതാണെന്നും ഷഫീനുല്‍ ഇസ്‌ലാം കൂട്ടിച്ചേര്‍ത്തു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്‌രിക്കൊപ്പം ഡല്‍ഹിയില്‍ സേനകളുടെ സംയുക്ത പത്രസമ്മേളനത്തില്‍ സംഗസാരിക്കുയായിരുന്നു അദേഹം. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും ഒരുമിക്കുമെന്ന് ഇരു സേനാ വിഭാഗവും തീരുമാനിച്ചു.
















