ന്യൂദല്‍ഹി : ലോകത്തില്‍ ഏറ്റവും വേഗതയേറിയ ആണവ മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. അഗ്നി- 5 ആണ് ഇന്ത്യയ്‌ക്ക് ഈ നേട്ടം നല്‍കിയത്. അമേരിക്കയുടെ ട്രൈഡന്റ്- ഡി5നെ അഞ്ചാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളിയാണ് അഗ്നി- 5 നാലാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 29,600 കിലോമീറ്റര്‍ വേഗതയാണ് അഗ്നി- 5ന് ഉള്ളത്. 8000 കിലോമീറ്റര്‍ ദൂരപരിധിയും, 10-80 മീറ്റര്‍ കൃത്യതയും അഗ്നിക്കുണ്ട്.
റഷ്യയുടെ ഹൈപ്പര്‍ സോണിക് വിമാനമാണ് ഒന്നാം സ്ഥാനത്തുള്ളത്. മണിക്കൂരില്‍ 1235 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കാന് ഇവയ്‌ക്കാകും. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിന്റെ എം51 ആണ്. ചൈനയുടെ ഡി41 ആണവായുധ മിസൈലാണ് മൂന്നാമത്.
















