ചെന്നൈ : ജമ്മു കശ്മീരിലും, ഉത്തര്‍ പ്രദേശ് വാരാണസിയിലും വെങ്കിടേശ്വര ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി). ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായും ടിടിഡി വ്യക്തമാക്കി.
തിരുമല അന്നമ്മയ്യ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ വൈ. വി. സുബ്ബ റെഡ്ഡിയാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത്. കൂടാതെ ക്ഷേത്ര നിര്‍മാണത്തിനായി ഇരു സംസ്ഥാനങ്ങളും ഭൂമി വിട്ടു നല്‍കാനും തീരുമാനമെടുത്ത് കഴിഞ്ഞു.
അതേസമയം ക്ഷേത്രത്തിന്റെ നടവരവിലും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുണ്ട്. കാണിക്ക വരുമാനം 1231 കോടിയായിരുന്നത് ഇത്തവണ 1285 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ പ്രസാദവരുമാനമായി 270 കോടിയാണ് പ്രതീക്ഷിച്ചതെങ്കിലും 330 കോടി ലഭിച്ചതായും ചെയര്‍മാന്‍ അറിയിച്ചു.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ക്രിമിനല്‍ കുറ്റം ചുമത്തി കേസ് നല്‍കിയിട്ടുണ്ട്. ബോര്‍ഡിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിനാണ് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണഅ കേസ് നല്‍കിയിരിക്കുന്നത്.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ തെറ്റിദ്ധരിപ്പിക്കുന് വിധത്തില്‍ വാര്‍ത്ത നല്‍കിയതിനാണ തെലുങ്ക് പത്രത്തിനെതിരെ കേസ് നല്‍കിയത്. അവര്‍ സമൂഹ മാധ്യമങ്ങളിലൂടേയും ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
















