തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ജനുവരി രണ്ട് മുതല്‍ കടയടച്ച് സമരം പ്രഖ്യാപിച്ചു. ബദല്‍ സംവിധാനം ഒരുക്കുന്നത് വരെ പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. നേരത്തെ സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്.
കോഴിക്കോട്ട് സംസ്ഥാന സമിതി യോഗത്തിനെത്തിയ വ്യാപാരികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പാലക്കാട് ജില്ലയിലെ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പോലീസ് എത്തി രംഗം ശാന്തമാക്കി.
















