ലഖ്‌നൗ :പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ അരങ്ങേറിയ സംഘര്‍ഷത്തിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. പൗരത്വ നിയമത്തിനെതിരെ യുപിയുടെ ചില ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ സ്വകാര്യ, പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ യുപി പോലീസ് സംഘര്‍ഷക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും കര്‍ശ്ശന നടപടി കൈക്കൊള്ളാനും തുടങ്ങി. അന്വേഷണത്തിനിടയിലാണ് ജനങ്ങളെ പ്രകോപിപ്പിച്ച് സംഘര്‍ഷം നടത്തിയതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമം നടത്തിയവരുടെ പോസ്റ്ററുകള്‍ പുറത്തിറക്കുമെന്നും യുപി പോലീസ് അറിയിച്ചു.
കാന്‍പൂരില്‍ നടന്ന സംഘര്‍ഷങ്ങളിലാണ് കേരളത്തില്‍ നിന്ന് ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. കേരളത്തിലും ഉത്തര്‍പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പതിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം ഇതിനെ അടിസ്ഥാനമാക്കിയാണ് പോസ്റ്ററുകള്‍ തയ്യാറാക്കുക.
















