ന്യൂദല്‍ഹി: യുവതലമുറയിലാണ് തന്റെ വിശാവാസമെന്നും രാജ്യത്തെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സിംഹങ്ങളെ പോലെ അവര്‍ മുന്നിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ സംവിധാനം പിന്തുടരാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യയിലെ യുവാക്കള്‍. സിസ്റ്റം പ്രവര്‍ത്തിക്കാത്തപ്പോള്‍ അവര്‍ അതിനെ ചോദ്യം ചെയ്യുന്നു, സിസ്റ്റത്തിലെ പഴുതുകളെ ചോദ്യം ചെയ്യുന്നു, അരാജകത്വം അവര്‍ക്ക് ഇഷ്ടമല്ല. അസ്ഥിരത, കുഴപ്പങ്ങള്‍, സ്വജനപക്ഷപാതം എന്നിവയെ എതിര്‍ക്കുന്നവരാണ് യുവജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എന്റെ വിശ്വാസം യുവതലമുറയിലാണ്, ആധുനിക തലമുറ, അവരില്‍ നിന്ന് കര്‍മ്മധീരര്‍ പിറക്കും,സിംഹങ്ങളെപ്പോലെ അവര്‍ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചു മോദിജി വ്യക്തമാക്കി.
വരും ദശകങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ യുവാക്കളുടെ പങ്ക് വലുതായിരിക്കും. നിരവധി വിഷയങ്ങളില്‍ അവര്‍ക്ക് അഭിപ്രായമുണ്ട്. ഇത് ഒരു വലിയ കാര്യമായി ഞാന്‍ കരുതുന്നുവെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിന്റെ അറുപതാം പതിപ്പാണ് ഇന്ന് സംപ്രേഷണം ചെയ്തത്.
















