കാഞ്ചി: പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി(88). ഇന്നലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഉഡുപ്പിയിലെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ ഡിസംബര്‍ 20നു മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേജാവര്‍ മഠവും ശ്രീകൃഷ്ണ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ഉഡുപ്പിയിലെ കാര്‍ സ്ട്രീറ്റില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിശ്വ തീര്‍ത്ഥ സ്വാമിജിയുടെ അവസ്ഥ വളരെ ഗുരുതരമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും കസ്തൂര്‍ബ ഹോസ്പിറ്റല്‍ ഇന്നലെ അറിയിച്ചിരുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നതായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് സ്വാമിയെ ആശ്രമത്തിലേക്ക് മാറ്റിയത്.
















