തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിപാടിയുടെ വരവ് ചിലവ് കണക്കുകള്‍ പുറത്ത് വിടാന്‍ ബാധ്യസ്ഥരാണെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ട്രോള്‍ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് സന്ദീപ് വാര്യരുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയ രേഖകള്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിട്ട് 48 മണിക്കൂര്‍ കഴിഞ്ഞു.
ആഷിക് അബു, റിമ കല്ലിങ്കല്‍, ബിജിപാല്‍, ഷഹബാസ് അമന്‍, സയനോര എന്നിവര്‍ നാട്ടുകാരില്‍ നിന്ന് ടിക്കറ്റ് വച്ച് പണം പിരിച്ചു നടത്തിയ പരിപാടിയുടെ കണക്ക് പുറത്തു വിടാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ദിവസമായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരങ്ങളും കണക്കുകളും പുറത്ത് വിടാതെ എന്താണ് മറക്കാന്‍ ശ്രമിക്കുന്നതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.
















