തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. സംസ്ഥാനത്തെ എല്ലാ മത സാമുദായിക സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പൗരത്വ നിയമത്തിനെതിര സംസ്ഥാനത്തെ വിവിധ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. കൂടാതെ വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ഈ ശ്രമം നടത്തുന്നത്.
അതേസമയം സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യം വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് പാര്‍ട്ടി നിലപാടിനനുസരിച്ച് മുല്ലപ്പള്ളിയും തീരുമാനം മാറ്റി. യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് എന്‍എസ്എസും അറിയിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം രമേശ് ചെന്നിത്തലയും മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
















