ന്യൂദല്‍ഹി: എന്‍പിആറിന്റെ പൂര്‍ണരൂപമെന്താണെന്നും അതെന്നാണ് നടപ്പാക്കിയതെന്നും അറിയാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് ദേശീയ നേതാവിനെ വെള്ളം കുടിപ്പിച്ച് അവതാരകന്‍. ടൈംസ് നൗവിന്റെ ചാനല്‍ ചര്‍ച്ചയിലാണ് അവതാരകന്റെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ദേശീയ പ്രൊഫഷണല്‍ ടീം അംഗമായ റിയ ഡിസൂസയുടെ അറിവില്ലായ്‌മ വെളിപ്പെട്ടത്.
എന്‍പിആര്‍ എന്നാണ് ആദ്യമായി നടപ്പിലാക്കിയതെന്ന അവതാരകന്റെ ചോദ്യത്തിന്, 2003 എന്നായിരുന്നു റിയ ഡിസൂസയുടെ മറുപടി. അത് തെറ്റാണെന്നും 2010ലാണ് എന്‍പിആര്‍ ആദ്യമായി നടപ്പാക്കിയതെന്നും അവതാരകന്‍ തിരുത്തി. ആദ്യം സ്വയം ഈ വിഷയം പഠിക്കൂ എന്ന് പാനലിലുള്ള മറ്റുള്ളവര്‍ പരിഹസിച്ചതും ചര്‍ച്ചയ്‌ക്ക് രസം പകര്‍ന്നു.
എന്‍പിആറിന്റെ ആദ്യ തീരുമാനം വന്നത് 2015ലാണെന്ന് പിന്നീട് അവര്‍ വീണ്ടും തിരുത്തി. ഇത് കോണ്‍ബനേഗാ കരോര്‍പതി പരിപാടിയല്ലെങ്കിലും അടിസ്ഥാനപരമായ ചോദ്യത്തിന് മറുപടി നല്‍കിയിട്ട് കോണ്‍ഗ്രസ് നേതാവ് പോയാല്‍ മതിയെന്നായി അവതാരകന്‍.
എന്‍പിആറിന്റെ പൂര്‍ണരൂപം എന്താണെന്ന പൊതുവായ ചോദ്യത്തിനും കോണ്‍ഗ്രസ് ദേശീയ നേതാവിന് മറുപടി ഉണ്ടായില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അറിയില്ലെങ്കില്‍ ഗൂഗിളിന്റെ സഹായം തേടൂ എന്ന് പറഞ്ഞ് പാനലിലുള്ളവര്‍ കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ചു.
സംവാദത്തിനായി പാനലിലുള്ളവരും അവതാരകനും എന്‍പിആറിനെ കുറിച്ച് പറയുമ്പോള്‍ ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ പ്രൊഫഷണല്‍ ടീം അംഗമായ റിയ ഡിസൂസയുടെ മറുപടി. ഇതെങ്ങനെ ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിക്കലാകുമെന്ന അവതാരകന്റെ ചോദ്യത്തിനും കോണ്‍ഗ്രസ് ദേശീയ നേതാവിന് മറുപടിയില്ല എന്നത് ഏറെ പരിഹാസ്യമായ രംഗമായി മാറി.
ഈ രീതിയിലുള്ള അറിവില്ലായ്‌മയും നുണപ്രചാരണവുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നതെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഉടന്‍ തിരിച്ചടിച്ചു. ഇത് ടൈംസ് നൗവിന്റെ ചരിത്രപരമായ സംവാദമായിരിക്കുമെന്നാണ് അദ്ദേഹം പരിഹസിച്ചു.
















