ലണ്ടന്‍: സൈബര്‍ ഹാക്കിങ് മേഖലയില്‍ നിന്ന് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ബ്രിട്ടനിലെ മൊബൈല്‍ ഹാക്കര്‍മാര്‍ ഏറ്റവും കൂടുതലായി കടന്നുകയറാന്‍ ശ്രമിക്കുന്ന ബ്രാന്‍ഡ് ഐഫോണാണെന്നാണ് പഠനറിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ്-പെഗാസസ് പോലെ മൂന്നാം കക്ഷി ബഗ്ഗുകള്‍ വഴിയുള്ള സ്മാര്‍ട്ട്ഫോണ്‍ ഹാക്കിങ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Case24.com ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
പഠനം റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ ഹാക്കു ചെയ്യപ്പെടാന്‍ മറ്റ് മൊബൈല്‍ ബ്രാന്‍ഡുകളേക്കാള്‍ 167 മടങ്ങ് കൂടുതല്‍ സാധ്യതയാണുള്ളത്. വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് ബ്രിട്ടണില്‍ മാത്രമുള്ള ഗൂഗില്‍ ഉപയോക്താക്കളുടെ പ്രതിമാസ തിരയല്‍ വിവരങ്ങള്‍ ക്രോഡികരിച്ചാണ് സാങ്കേതിക വിദഗ്ധര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടണില്‍ മാത്രം 10,040 പേരാണ് ഐഫോണുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന തിരയല്‍ നടത്തിയിരിക്കുന്നത്. 700 തിരയലുകളുമായി സാംസങാണ് രണ്ടാം സ്ഥാനത്ത്.
goodtoknow.co.uk എന്ന സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം എല്‍ജി, നോക്കിയ, സോണി ബ്രാന്‍ഡുകളോട് ഹാക്കര്‍മാര്‍ക്ക് ഏറ്റവും കുറവ് താല്‍പ്പര്യമുള്ളതായും കണ്ടെത്തി. ആദ്യ രണ്ടു ബ്രാന്‍ഡുകള്‍ക്കായുള്ള പ്രതിമാസ തിരയല്‍ 100 ആണെങ്ങില്‍ സോണിക്കായി വെറും 50 പേര് മാത്രമാണ് തിരഞ്ഞിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനോട് അനുബന്ധിച്ചു നടന്ന പഠനത്തില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്യാനായി അന്വഷിച്ചവരുടെ സംഖ്യ വളരെ വലുതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനായുള്ള പ്രതിമാസ ഗൂഗില്‍ സെര്‍ച്ച് 12,310 വരെ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തൊട്ടു പിന്നാലെ സ്നാപ്ചാറ്റ് രണ്ടാമതും വാട്സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം ഫേസ്ബുക്ക് (1,120), ആമസോണ്‍ (1,070), നെറ്റ്ഫ്ലിക്സ് (750) എന്നിവയാണ് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കുറവുള്ളവ. എന്നാല്‍, ബാക്കിയുള്ള ബ്രാന്‍ഡുകളെ അപേക്ഷിച്ച് ഐഫോണിന്റെ സുരക്ഷ വളരെ ശക്തമാണെന്ന് കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: