തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ക്കെതിരെ തുടര്‍ച്ചയായി പ്രകോപനം സ്യഷ്ടിച്ചാല്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേന്ദ്രമന്ത്രിമാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും നേരെ തുടര്‍ച്ചായി പ്രകോപനം സൃഷ്ടിക്കുകയാണ്. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാര്‍ക്കും നേരെ തിരിച്ചും പ്രകോപനമുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു. ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ സിപിഎം ഗൂഡാലോചനയുണ്ട്. സിപിഎമ്മിന്റെ എംപി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുത്തു. വ്യാജ ചരിത്രം സ്യഷ്ടിക്കുന്നവരാണ് ഇതില്‍ പ്രശ്നമുണ്ടാക്കിയത്. പ്രതിഷേധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം.
ഗവര്‍ണ്ണര്‍ക്കെതിരെ നടക്കുന്നത് ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിന് മാത്രമല്ല ഗവര്‍ണ്ണര്‍ക്കെതിരെ സിപിഎം പ്രതിഷേധം സ്യഷ്ടിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടന്നുവന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ചതും കിഫ്ബി, കണ്ണൂര്‍ വിമാനത്താവള വിഷയത്തില്‍ ഓഡിറ്റിങ്ങ് വേണ്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗവര്‍ണ്ണര്‍ മുന്നോട്ടുവന്നതുമാണ് സിപിഎമ്മിനെ ചൊടിപിച്ചിരിക്കുന്നത്. ജനാധിപത്യ വിരുദ്ധ ഫാസിറ്റ് നടപടിയാണിത്.
മുസ്ലീം വോട്ടുബാങ്കിനു വേണ്ടിയുള്ള മത്സരമാണ് കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കാന്‍ പാടില്ലെന്ന തിട്ടൂരമാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. ജനാധിപത്യത്തിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മാറണം. കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് നേരെ അക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കാന്‍ പോലും പിണറായി വിജയന്റെ പോലീസ് തയ്യാറായില്ല. ഗവര്‍ണ്ണര്‍ക്ക് സുരക്ഷ നല്കാന് സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചാല്‍ കേന്ദ്രം മറ്റ് വഴികള്‍ തേടുമെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: