ബെംഗളുരു: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ക്രിസ്തുവിന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിര്‍മിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാര്‍. ശിവകുമാറിന്റെ മണ്ഡലമായ കനകപുരിയിലാണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
114 അടി ഉയരമുള്ള പ്രതിമ ലോകത്തെ ഏറ്റവും വലിയ ക്രിസ്തുപ്രതിമയാകുമെന്നാണ് അവകാശവാദം. കഴിഞ്ഞ ദിവസം പ്രതിമയുടെ ശിലാസ്ഥാപനം നടന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ ശിവകുമാര്‍ ട്രസ്റ്റിന് കൈമാറി. തിഹാര്‍ ജയിലില്‍ നിന്നെത്തിയ ഇറ്റാലിയന്‍ നേതാവിനെ പ്രീതിപ്പെടുത്താനാണ് പ്രതിമ നിര്‍മ്മിക്കുന്നതെന്ന് ബിജെപി എം പി അനന്ത്കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. ഇന്ത്യയില്‍ ജനിച്ച ശ്രീരാമന് പ്രതിമയുണ്ടാക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ് യേശു ക്രിസ്തുവിന്റെ പ്രതിമ നിര്‍മ്മാണത്തിന് സഹായിക്കുന്നുവെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ ഈശ്വരപ്പ നേരത്തേ പറഞ്ഞിരുന്നു.
















