മുംബൈ: കോണ്‍ഗ്രസിന്റെ പാക് പ്രീണനം തുറന്നു കാട്ടി മുന്‍ വ്യോമസേനാ മേധാവി ബി.എസ്. ധനോവ. മുംബൈ ഭീകരാക്രമണം (26/11) ഉണ്ടായപ്പോള്‍ അതിനെതിരെ പാക്കിസ്ഥാന്‍ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാനുള്ള ശുപാര്‍ശ വ്യോമസേന മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് ഇത് നിരസിക്കുകയും തിരിച്ചടിക്കാന്‍ അനുമതി നല്‍കിയില്ലെന്നും ധനോവ വ്യക്തമാക്കി.
മാതുങ്കയിലെ വീര്‍മാതാ ജിജാഭായ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (വിജെടിഐ) വാര്‍ഷിക ആഘോഷ പരിപാടിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എവിടെയാണ് പാക്കിസ്ഥാന്‍ ഭീകര ക്യാമ്പുകളെന്ന് തങ്ങള്‍ക്കറിയാം. അത് തകര്‍ക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാഷ്‌ട്രീയ തീരുമാനം തങ്ങളുടെ ആവേശത്തിന് വിലങ്ങ് തടിയായെന്ന് ധനോവ തുറന്നടിച്ചു.
2008 നവംബറില്‍ ലഷ്‌ക്കര്‍ ഭീകരര്‍ മൂംബൈയില്‍ നടത്തിയ വെടിവയ്‌പ്പിലും ബോംബാക്രമണത്തിലും 160 പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്നും പാക്കിസ്ഥാനെതിരായ തിരിച്ചടിക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 2016 ഡിസംബര്‍ 31 മുതല്‍ 2019 സപ്തംബര്‍ 30 വരെ ബി.എസ്. ധനോവയായിരുന്നു വ്യോമ സേനാ മേധാവി.
















