പെട്രോള്‍ കൊണ്ടുവന്ന് കലാപം സൃഷ്ടിക്കാന്‍ ഒറീസ കോണ്‍ഗ്രസ് നേതാവിന്റെ നീക്കം. കോണ്‍ഗ്രസ് നേതാവ് പ്രദീപ് മാജിയുടെ ഫോണ്‍ വിളിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് പ്രദീപ് മാജി പിന്നീട് പറഞ്ഞു, ‘ഞങ്ങള്‍ സമാധാനത്തിന്റെ പാത സ്വീകരിച്ചു, എന്നാല്‍ ഒഡീഷയില്‍ വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്കു നേരെ ആവശ്യമായ നടപടികളൊന്നും സ്വീകരിക്കാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. അതിനാല്‍ നിയമം കൈയ്യില്‍ എടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നമ്മുടെ സംസ്ഥാനത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ എന്തും ചെയ്യാന്‍ ആഗ്രഹിക്കുന്നു’.
നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ തയാറെടുത്ത ഡിഎംകെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബില്‍ കത്തിച്ച് കലാപത്തിന് ആഹ്വാനം ചെയ്തതിനാണ് ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്തത്. സെയ്ദാപെട്ടില്‍ വച്ചായിരുന്നു ഉദയനിധി സ്റ്റാലിനെയും ഡിഎംകെ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്.
















