ന്യൂദല്‍ഹി: 118വര്‍ഷത്തിനുള്ളിലെ കൊടും തണുപ്പില്‍ ദില്ലി. താപനില 1.7 ഡിഗ്രി സെല്‍ഷ്യസായി തുടരുന്നു. സാധാരണ ഈമാസങ്ങളില്‍ ഉണ്ടാകാവുന്ന താപനിലയനുസരിച്ച് 6 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്താഴ്ച മധ്യത്തോടെ ദല്‍ഹിയില്‍ മഴപെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വരാന്‍ പോകുന്ന 3ദിവസങ്ങള്‍ക്കുള്ളില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദിവസവും 10000ത്തോളം പേരാണ് തുറന്നിട്ടിരിക്കുന്ന സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്ഥമല്ല.
















