ഗുണ : സ്വാതന്ത്ര്യ സമര സേനാനികള്‍ വിപ്ലവകാരികളായ ഭീകരരെന്ന് മധ്യപ്രദേശ് സര്‍വ്വകലാശാല ചോദ്യപേപ്പര്‍. ഗ്വാളിയാര്‍ ജീവാജി സര്‍വ്വകലാശാലയിലാണ് സ്വാതന്ത്ര്യ സമര സേനാനികളെ വിപ്ലവകാരികളായ ഭീകരര്‍ എന്ന വിധത്തില്‍ ചിത്രീകരിച്ചത്. മൂന്നാം സെമസ്റ്റര്‍ എംഎ രാഷ്‌ട്രതന്ത്ര വിദ്യാര്‍ത്ഥികളുടെ ആധുനിക ഇന്ത്യന്‍ രാഷ്‌ട്രീയചിന്ത എന്ന വിഷയത്തിലെ ചോദ്യക്കടലാസിലായിരുന്നു ഇത്തരത്തില്‍ നല്‍കിയിരുന്നത്.
ബുധനാഴ്ച പരീക്ഷയ്‌ക്കായി ചോദ്യപേപ്പര്‍ വിതരണം ചെയ്തപ്പോഴാണ് ഇത് ശ്രദ്ധയില്‍ പെടുന്നത്. ‘വിപ്ലവകാരികളായ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുക. തീവ്രവാദികളും വിപ്ലവകാരികളായ ഭീകരരും തമ്മിലുള്ള വ്യത്യാസമെന്ത്?’ എന്നായിരുന്നു ചോദ്യം നല്‍കിയത്. എന്നാല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
സ്വാതന്ത്ര സമരന സേനാനികളെ വിപ്ലവകാരികളായ ഭീകരരെന്ന് വിളിച്ചതിലൂടെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളിലേക്ക് തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. ഇത് വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ജിതു പട്വരി അറിയിച്ചു.
സ്വാതന്ത്ര്യസമര സേനാനികളെ ഭീകരരായി ചിത്രീകരിച്ചത് അപമാനകരവും വേദനാജനകവുമാണെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ ശിവ്രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഇവരെ വിപ്ലവകാരികളായ ഭീകരരാക്കി ചിത്രീകരിക്കുന്നക് അപമാനിക്കുന്നതിന് തുല്യമാണ്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം പരീക്ഷാ ചോദ്യപേപ്പര്‍ ഇടുന്നതില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നും, സര്‍വ്വകലാശാല പ്രതിനിധികലാണ് ഇത് നിര്‍വ്വഹിച്ചിരിക്കുന്നത്. പരീക്ഷാഹോളില്‍ വെച്ച് കവര്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പി.ജി. കോളേജ് പ്രിന്‍സിപ്പള്‍ ബി.കെ. തിവാരി അറിയിച്ചു.
















