ന്യൂദൽഹി: രാജ്യത്ത് ആധാര്‍ പദ്ധതി 15 കോടി കടന്ന് പുതിയൊരു നാഴികക്കല്ലിട്ടതായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യയില്‍ താമസിക്കുന്ന 1.25 ബില്ല്യണിലധികം പേര്‍ക്ക് ആധാര്‍കാര്‍ഡുണ്ട്. 2010 മുതലാണ് 12 അക്കമുള്ള ആധാർകാർഡ് നൽകി തുടങ്ങിയത്.
ആധാറിനെ പ്രാഥമിക തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന ആധാര്‍കാര്‍ഡ് ഉടമകളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ആധാര്‍ അധിഷ്ഠിത സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഉപയോഗം 3700 കോടി മടങ്ങായി ഉയര്‍ന്നത് ഇതിന്റെ തെളിവാണ്. ഇപ്പോൾ ഏകദേശം ദിനം പ്രതി മൂന്ന് കോടി സാക്ഷ്യപ്പെടുത്തല്‍ അപേക്ഷകളാണ് യുഐഡിഎയ്‌ക്ക് ലഭിക്കുന്നത്.
കൂടാതെ തങ്ങളുടെ ആധാർ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കിവയ്‌ക്കുന്നതിലും ജനങ്ങള്‍ താൽപ്പര്യം കാണിക്കുന്നു. നാളിതുവരെ യുഐഡിഎഐ ഏകദേശം 331 കോടിയോളം ആധാർ വിവരങ്ങള്‍ പുതുക്കിയിട്ടുണ്ട്. ദിനംപ്രതി ഏകദേശം മൂന്ന് മുതല്‍ നാല് ലക്ഷം വരെ അപേക്ഷകളാണ് ഇതിനായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
















