ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വ്യാപകമായി ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമതത്തിലേക്ക് മാറ്റുന്ന കണക്കുകള്‍ പുറത്തുവിട്ട് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍.
സത്രീസുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ഔരത് ഫൗണ്ടേഷന്റെ 2015 മുതലുള്ള ഞെട്ടിക്കുന്ന കണക്കുകളും രേഖകളുമാണ് പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം ശരാശരി 1000 പേരെ ഒരു വര്‍ഷം മതംമാറ്റുന്നതായാണ് തെളിവുകള്‍ നിരത്തുന്നത്. മതംമാറ്റത്തിന്റെ ഇരയായി മാറിയ യുവതികളുടെ വീഡിയോ ക്ലിപ്പുകളും അനുകൂല പ്രസ്താവനകളും നടത്തുകയാണ് ചെയ്യുന്നത്. ഈ മാസം ഖോത്കീ പ്രവിശ്യയില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പ്രചരിപ്പിച്ച വീഡിയോയില്‍ യുവതി ഇസ്ലാമിക മതഗ്രന്ഥം വായിക്കുന്നതായും മതത്തെ പുകഴ്‌ത്തുന്നതായും ചിത്രീകരിച്ചിരിക്കുകയാണ്.
കറാച്ചി സ്വദേശിനി മെഹക് കേസ്വാനിയെന്ന ഹിന്ദു യുവതിയെ ഇസ്ലാംമതത്തിലേക്ക് നിര്‍ബന്ധിത മതംമാറ്റം നടത്തി മെഹക ഫാത്തിമയാക്കിയതാണ് ഒടുവിലത്തെ സംഭവം. യുവതിയുടെ വീട്ടുകാര്‍ കുട്ടിയെ വിട്ടുകിട്ടാന്‍ പരാതിനല്‍കിയിരിക്കുകയാണ്.
കൂടെപഠിച്ചിരുന്ന അഷ്ഹര്‍ എന്ന യുവാവുമൊത്താണ് പോയതെന്ന് കാണിച്ച് ചിലര്‍ രംഗത്തെത്തിയെങ്കിലും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സൈനികകുടുംബത്തില്‍ നിന്നുള്ള യുവതിയായ മെഹകിനായി അമ്മാവന്‍ ഡോ. സിരി ചന്ദാണ് പരാതിനല്‍കിയത്. എന്നാല്‍ പരാതി കിട്ടിയിട്ടും പോലീസ് ഒരു നടപടിയും എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും സിരചന്ദ് കുറ്റപ്പെടുത്തി.
















