ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമങ്ങളെ ഒതുക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് രംഗത്ത്. വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലിനെ ചെറുക്കാനാണ് സംസ്ഥാന പോലീസ് സേനാ വിഭാഗം റാപ്പിഡ് ആക്ഷന്‍ ടീമിനെ ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദല്‍ഹി സീലാംപൂര്‍ മോഖലയിലെ വിദ്യാര്‍ത്ഥിസമരം അക്രമാസക്തമായതോടെയാണ് റാപ്പിഡ് ആക്ഷന്‍ ടീം രംഗത്തിറങ്ങിയത്. ആത്യാധുനിക ആയുധങ്ങളാണ് സേന ഉപയോഗിക്കുക. അത്യാധുനിക ആയുധങ്ങളും സുരക്ഷാകവചങ്ങളും അടങ്ങുന്ന സംവിധാനങ്ങളാണ് പോലീസിലെ പ്രത്യേക സേനക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ദല്‍ഹി ഭരണകൂടം അറിയിച്ചു. അധികം ബലപ്രയോഗമില്ലാതെ എതിരാളിയെ വീഴ്‌ത്താനാകുന്ന വൈദ്യുത ഷോക്ക് ഏല്‍പ്പിക്കുന്ന ലാത്തികളും ഷീല്‍ഡുകളും പ്രത്യേകതയാണ്.
പോലീസ് നിലവില്‍ ഉപയോഗിക്കുന്ന പോളീകാര്‍ബണേറ്റ് ഷീല്‍ഡുകള്‍ക്ക് പകരമാണ് ഷോക്ക് ഷീല്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. നേരിട്ട് തള്ളുന്നയാളെ ഉടന്‍ താഴെവീഴ്‌ത്താന്‍ ഷീല്‍ഡിനാകും. ഇതുകൂടാതെ അടുത്തുനിന്നാക്രമിച്ചാല്‍ ഏതാനും നിമിഷം കണ്ണുകാണാനാകാത്തവിധം ശക്തമായ ലേസര്‍ പ്രകാശം അടിക്കാനുള്ള സംവിധാനവും സേനക്കുണ്ട്. കല്ലേറു നടത്തുന്നവര്‍ക്കെതിരെ ലേസര്‍ ആയുധം അത്യന്തം ഫലപ്രദമാണെന്നാണ് അനുഭവം. 15 മിനിറ്റുവരെ അക്രമിക്ക് ഒന്നും ചെയ്യാനാകില്ല. നിലവില്‍ ഒരു സേനാംഗത്തിനുള്ള ഉപകരണങ്ങള്‍ക്ക് മാത്രം 20,000 രൂപയാണ് ചിലവ്. 10,000 റാപ്പിഡ് ആക്ഷന്‍ സേനയെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
സേനാംഗങ്ങളുടെ വേഷത്തിലുമുണ്ട് പ്രത്യേകത. ശക്തമായ കല്ലേറില്‍ ശരീരത്തിന് പോറല്‍ പോലുമേക്കാത്തവണ്ണമുള്ള ജാക്കറ്റുകളും ഹെല്‍മറ്റുകളും പ്രത്യേകതയാണ്.
















