ശ്രീനഗര്‍ : പ്രത്യേക അധികാരം എടുത്തുകളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ ഷേഖ് അബ്ദുള്ളയുടെ ജന്മദിനം പൊതു അവധിയല്ലാതാകും. പൊതു ഭരണ വകുപ്പാണ് കലണ്ടറില്‍ പുതിയതായി വന്ന മാറ്റത്തെ കുറിച്ച് അറിയിച്ചത്,
ഇതുപ്രകാരം ഷേഖ് അബ്ദുള്ളയുടെ ജന്മദിനമായ ഡിസംബര്‍ അഞ്ചിനും, രക്ത സാക്ഷി ദിനമായ ഡിസംബര്‍ അഞ്ചിനും ഉണ്ടായിരുന്ന പൊതു അവധിയാണ് റദ്ദാക്കിയിരിക്കുന്നത്. 1931 ജൂലൈ 13ന് മഹാരാജാ ഹരിസിങ്ങിന്റെ പട്ടാളത്തിന്റെ വെടിവെപ്പില്‍ സമരം ചെയ്ത ജനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ അനുസ്മരിച്ചാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം മഹാരാജ ഹരിസിങ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ കരാര്‍ ഒപ്പുവച്ച ഒക്ടോബര്‍ 26നെ പുതിയ അവധി ദിനമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. 1947 ഒക്ടോബര്‍ 26നാണ് ജമ്മുകാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ മഹാരാജ ഹരിസിങ് കരാര്‍ ഒപ്പുവച്ചത്.
















