വിവിധ നഗരങ്ങളില്‍ കലാപം തന്നെ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. മുസ്ലീങ്ങളില്‍ മതവികാരം തിളപ്പിച്ച് തെരുവിലേക്ക് തള്ളിവിടുകയാണ്. പോലീസിനെയും പൊതുമുതലും നശിപ്പിക്കുകയാണ്. കൊടിയും വടിയുമായി കുറേപ്പേര് കലാപത്തിനിറങ്ങുമ്പോള്‍ സമൂഹത്തോടും രാജ്യത്തോടും കടപ്പാടുള്ള ഒരു സര്‍ക്കാരിനും നോക്കിയിരിക്കാനാവില്ല. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചുകഴിഞ്ഞാല്‍ അത് ഭരണഘടനയുടെ ഭാഗമാണ്. അത് നടപ്പാക്കാന്‍ ഭരണഘടന അംഗീകരിക്കുന്ന സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ചെയ്യില്ലെന്ന് പറയുന്ന മുഖ്യമന്ത്രിമാരാണ് ഭരണഘടനയെ അപമാനിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ നശിപ്പിക്കുന്നു എന്നുപറയുന്ന രാഹുലും മമതയും കുഞ്ഞാലിക്കുട്ടിയും ഏത് രാജ്യക്കാരാണ്? ഭരണഘടനാ വിരുദ്ധമായി എന്താണ് ചെയ്തത്? പൗരത്വ നിയമഭേദഗതി രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വേണ്ടിയാണ്. ഈ നിയമം ആരെയെങ്കിലും രാജ്യത്തുനിന്നും പുറ
ത്താക്കാനല്ല. ഒരു ഇന്ത്യക്കാരനും ഈ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് പറയുമ്പോള്‍ ഇത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്നാണ് കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകാരും പറയുന്നത്. ഇത് മുസ്ലിം വിരുദ്ധമല്ല. രാജ്യദ്രോഹ നിയമമെന്നാണ് ലീഗുകാര്‍ പറയുന്നത്. ലീഗുകാരുടെ രാജ്യമേതാണ് പാക്കിസ്ഥാനോ ബംഗ്ലാദേശോ അഫ്ഗാനിസ്ഥാനോ? ”പത്തണേന്റെ കത്തിവാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാനെ’ന്ന് മുദ്രാവാക്യം വിളിച്ചതൊന്നും മലയാളികള്‍ മറക്കില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിക്കൂറു
കള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗത്തിലും വ്യക്തമാക്കിയ കാര്യമുണ്ട്. ഇത് ഒരു ഇന്ത്യന്‍ പൗരനും എതിരായ നിയമമല്ല. അങ്ങനെ ആണെന്ന് തെളിയിക്കാന്‍ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തു. പ്രസക്തഭാഗം ഇങ്ങനെ: പൗരത്വ ഭേദഗതി നിയമത്തില്‍ ആരുടെയെങ്കിലും പൗരത്വം കവര്‍ന്നെടുക്കാനുള്ള വ്യവസ്ഥയുണ്ടെങ്കില്‍, അത് തെളിയിക്കാന്‍ കഴിയുമോ” ഈ നിയമം ന്യൂന
പക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു. എന്നാല്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിലുള്ളത്.
‘ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല’. കോണ്‍ഗ്രസ്സും കൂട്ടരും തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്. പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ, മുസ്ലീങ്ങളുടെ പൗരത്വം എടുത്തു കളയുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ നിയമത്തിലെ ഏതെങ്കിലും വരിയില്‍ അങ്ങനെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാന്‍ പറഞ്ഞിട്ടുണ്ടോ?
പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂര്‍വമാണ് തീരുമാനങ്ങളെടുത്തത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യം അപ്പോള്‍ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായി മാറിയിരിക്കും.” ഒരു സംശയവുമില്ലാതെ അമിത് ഷാ ഇക്കാര്യം പറയുമ്പോള്‍ ശശി തരൂരിന്റെ കണ്ടു
പിടുത്തം കൗതുകകരമാണ്. മുസ്ലീങ്ങള്‍ക്ക് പൗരത്വം തെളിയിക്കാന്‍ നോട്ടുമാറാന്‍ ക്യൂ നിന്നതുപോലെ കാത്തുനില്‍ക്കേണ്ടിവരുമെന്നാണ്. ഇത്തരം നുണകള്‍ ഓരോന്നായി പൊളിയുകയാണ്. മുസ്ലീങ്ങളെ പാര്‍പ്പിക്കാന്‍ രാജ്യത്താകെ തടങ്കല്‍ കേന്ദ്രങ്ങള്‍ പണിയുന്നതായി തട്ടിവിട്ടു. ആദ്യത്തേത് കര്‍ണാടകയില്‍ ജനുവരിയില്‍ ഉദ്ഘാടനം നടക്കുന്നു എന്നുപറഞ്ഞ് ആഹ്ലാദിച്ച മാധ്യമങ്ങളില്‍ പീപ്പിള്‍ ടി.വിയുമുണ്ടായിരുന്നു.
മുല്ലപ്പള്ളിയെ എതിര്‍ക്കാനാണെങ്കിലും ഒരുപാട് കള്ളങ്ങള്‍ വെളിപ്പെടുന്നതായി.
യുപിഎ സര്‍ക്കാറാണ് തടങ്കല്‍ കേന്ദ്രങ്ങള്‍ തീരുമാനിച്ചത്. സിപിഎം പിന്തുണയോടെയാണ് യുപിഎ ഭരണം നടത്തിയത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. കേരളത്തിലും തടങ്കല്‍ കേന്ദ്രം പണിയാന്‍ നിശ്ചയിക്കുമ്പോള്‍ വകുപ്പുമന്ത്രി എം.കെ.മുനീര്‍. എന്നിട്ടും പഴി അമിത്ഷായ്ക്ക്. സമരങ്ങള്‍ക്ക് ആദ്യദിവസങ്ങളിലെ ആള്‍ക്കൂട്ടം ഇപ്പോഴില്ല. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നുണ്ടല്ലോ. അങ്ങനെയാണിപ്പോള് രാഹുലിന്റെ വലംകൈ കെ.സി. വേണുഗോപാല്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ വിമര്‍ശിച്ച കരസേനാമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് വേണു ഇറങ്ങിവന്നത്. ഇന്ത്യന്‍ സൈന്യം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. കരസേനാമേധാവി രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണം. രാഷ്ട്രീയത്തിലിടപെടാന് ഇത് പാക്കിസ്ഥാന് സൈന്യമാണോ എന്നും എഐസിസി ജനറല്‍ സെക്രട്ടറി ആരാഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ചപ്പോഴും തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ മാത്രമാണ് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ലക്ഷ്യത്തെക്കുറിച്ച് വ്യക്തത വരുത്താതെ പൗരത്വ രജിസ്റ്റര്‍ അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് എന്‍പിആര്‍ വിശദീകരിക്കണം. മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ രാജ്യത്തെ നേരിട്ട് വേര്‍തിരിക്കുന്ന സ്ഥിതിയായെന്നും വേണു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളും ഈ നിയമത്തിനെതിരാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബംഗ്ലാദേശും കുവൈറ്റും അതിന് മറുപടി നല്‍കിക്കഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപ
സമാനമായ സമരം നയിച്ച മമത സര്‍ക്കാരിലെ മന്ത്രിക്ക് ബംഗ്ലാദേശ് വിസ നിഷേധിച്ചത് അതിന് ഉദാഹരണമാണ്. ബംഗാളിലെ മന്ത്രിയും ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ് സംസ്ഥാന അധ്യക്ഷനുമായ സിദ്ദിഖുല്ല ചൗധരിക്കാണ് ബംഗ്ലദേശ് സര്‍ക്കാര്‍ വിസ അനുവദിക്കാത്തത്. 31വരെയാണ് ചൗധരി ബംഗ്ലദേശ് സന്ദര്‍ശനം ഉദ്ദേശിച്ചിരുന്നത്.
ബംഗാളിലെ സ്വാധീനമുള്ള ന്യൂനപക്ഷ നേതാക്കളിലൊരാളാണ് ചൗധരി, മന്ത്രിക്ക് വിസ നിഷേധിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. വിസ നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖുല്ല ചൗധരിയും ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. താന്‍ തികച്ചും വ്യക്തിപരമായ സന്ദര്‍ശനത്തിനാണ് അനുമതി തേടിയത്. ഇതിനായി പശ്ചിമ ബംഗാള്‍ സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും അനുമതി നല്‍കിയതായി ഇദ്ദേഹം അവകാശ
പ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചതിനാണ് തനിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ വിസ അനുവദിക്കാത്തതെന്നും അദ്ദേഹം
വിമര്‍ശിച്ചു. മമതയുടെ ഏറ്റവും അടുത്ത അനുയായി കുടിയാണ് സിദ്ദിഖുല്ല കുവൈറ്റില്‍ വലിയൊരു നിയമവിരുദ്ധ കൂട്ടായ്മയ്ക്ക് പദ്ധതിയിട്ടിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണിലെ അവതാരകന് അഭിലാഷായിരുന്നു മുഖ്യപ്രഭാഷകന്‍. പോലീസ് ചടങ്ങിന് അനുമതി നല്‍കിയെങ്കിലും ആഭ്യന്തരവകുപ്പ് അനുമതി നിഷേധിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. എങ്ങനെയുണ്ട് പ്രചാരണങ്ങളുടെ കാറ്റ് പോക്ക്. കൂരാകൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നവര്‍ക്ക് ഇങ്ങനെയൊക്കെയുള്ള തട്ട് കിട്ടുന്നത് സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: