ആത്മാവിന്റെ സത്യസാക്ഷാത്കാരം ഉപനിഷത്തിന്റെ വീക്ഷണത്തില്‍ അതീന്ദ്രിയമായ ഒന്നാണ്. മറ്റൊന്നുകൊണ്ടും അതിനെ വിശദമാക്കാന്‍ കഴിയുകയില്ല; മാറിക്കൊണ്ടിരിക്കുന്ന മനസ്സംഘാതങ്ങള്ക്കു പിന്നില്‍ ഭഅവിടെഭ എന്നു ചൂണ്ടിക്കാണിക്കുവാനേ കഴിയൂ എന്നതാണല്ലോ ഉപനിഷത്തിന്റെനിലപാട്. ബുദ്ധന് മനസ്സിലേക്കു നോക്കി. അങ്ങിനെ ഒന്നില്ലെന്നു കണ്ടു. അനുഭവത്താല്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയുന്നതെന്നു പ്രസിദ്ധമായ ഈ ആത്മാവ് പിന്നെ എന്താണ്? ഈ ചോദ്യത്തിന് ബുദ്ധന്റെ ഉത്തരം ഒറ്റയ്ക്കോ തെറ്റയ്ക്കോ ഉള്ള മാനസികാനുഭവങ്ങളെ ആണ് ആത്മാവ് എന്നു മനുഷ്യര്‍ കരുതുന്നത് എന്നായിരുന്നു. സാധാരണ മനുഷ്യന് ആര്യസത്തങ്ങളെ അറിവില്ല. അവന് വിവേകികളെപ്പോലെ പരിശീലനം സിദ്ധിച്ചവനല്ല. രൂപമാര്ന്നവനെന്നു സ്വയം കരുതി രൂപങ്ങളെ ആത്മാവിലും ആത്മാവിനെ രൂപങ്ങളിലും അവന് ദര്‍ശിച്ചു.
ക്ഷണികചിന്തകളുടെ തുടര്‍ച്ചയെ അവന് ആത്മാവെന്നു നിനച്ചു. അഥവാ ചിന്തയുള്ളവനാണ് താനെന്നു കരുതുകയോ ചിന്തയില്‍ ആത്മാവിനെ കാണുകയോ ആത്മാവില്‍ ചിന്തയെ കാണുകയോ ചെയ്തുപോന്നു. ഇത്തരം അനുഭവങ്ങളെ ആണ് അവന് ആത്മാവ് എന്നു കരുതിയത്. ശാസ്ത്രീയ ഭൗതികത്തി (ടരശലിശേളശര ങമലേൃശമഹശാെ)ല്‍ ആത്മാവിനെ ഭൗതികപ്രതിഭാസമാണെന്നു സ്ഥാപിക്കുന്ന ഒരു ആധുനികസിദ്ധാന്തമുണ്ട്. അേേലിശേീി ടരവലാമ ഠവലീൃ്യ എന്നാണ് അതിന്റെ പേര്. ങശരവമലഹ ഏൃമ്വശമിീ എന്ന പണ്ഡിതനാണ് അതിന്റെ ഉപജ്ഞാതാവ്. അതുമായി ഈ ബൗദ്ധവീക്ഷണത്തിന്റെ താരതമ്യപഠനം പ്രയോജനപ്രദമാണ് എന്നു തോന്നുന്നു.
ദാസ്ഗുപ്ത തുടരുന്നു ഉപനിഷത്തുകള്‍ ഒരു അനുഷ്ഠാനപദ്ധതിയോ ഒരു ചിന്താപദ്ധതിയോ മുന്നോട്ടു വെച്ചില്ല. അവ എപ്പോഴും മാറ്റങ്ങള്ക്കടിയിലെ മാറ്റമില്ലായ്മ എന്ന ഒരേയൊരു സത്യമെന്ന നിലക്ക് മനുഷ്യന്റെ ആത്മാവിനെ അവികാരിയായ യാഥാര്‍ത്ഥ്യത്തിന്റെ അനുഭവോദയമായി വെളിപ്പെടുത്തി. പക്ഷേ അവികാരിയായ ആത്മാവ് എന്ന കല്‍പ്പന ഒരു വിഭ്രാന്തിയാണ്, തെറ്റായ അറിവാണ് എന്നാണ് ബൗദ്ധപക്ഷം. അസ്ഥിരമായത് ദുഃഖമാണെന്നതാണ് ബൗദ്ധചിന്തയുടെ ആദ്യത്തെ കല്‍പ്പന. ദുഃഖത്തെക്കുറിച്ചുള്ള അജ്ഞത,
ദുഃഖമുണ്ടാകുന്ന വഴിയെക്കുറിച്ചുള്ള അജ്ഞത, ദുഃഖനിവൃത്തിയുടെ സ്വരൂപത്തെക്കുറിച്ചുള്ള അജ്ഞത, ദുഃഖനിവൃത്തിക്കുള്ള ഉപായത്തെക്കുറിച്ചുള്ള അജ്ഞത എന്നിങ്ങനെ നാലുപിരിവാര്ന്നതാണ് അവിദ്യ(പാലിയില്‍ അവിജ്ജ). അവിദ്യ എന്ന പദം ഉപനിഷത്തിലും ഉണ്ട് അതില്‍ അത് ആത്മവിദ്യയെക്കുറിച്ചുള്ള അജ്ഞതയാണ്. ആത്മജ്ഞാനത്തെ വിദ്യയെന്നും അതില്‍ പറയുന്നു. ഉപനിഷത്തില്‍ പരമമായ സത്യം നിത്യമായ ആനന്ദമായ ആത്മാവാണ്.
ബുദ്ധന് നിത്യമായതൊന്നും ഇല്ല. എവിടെയും മാറ്റം മാത്രം. മാറ്റം അതായത് സ്ഥിരമല്ലായ്ക എന്നാല്‍ ദുഃഖം. ഇതാണ് ബൗദ്ധചിന്തയുടെ കാതല്‍.
മേല്‍പ്പറഞ്ഞ നാലുതരം അവിദ്യയാണ് നാല് ആര്യസത്യ (ആരിയ സച്ച) ങ്ങളെ അറിയുന്നതിനുള്ള തടസ്സങ്ങള്‍. പരമവും നിത്യവുമായ ബ്രഹ്മവുമില്ല ആത്മാവുമില്ല. തന്മൂലം അവിദ്യ എന്നത് സാധാരണ കരുതുന്നതുപോലെ ആത്മാവുമായിബന്ധപ്പെട്ടതുമല്ല. വിശുദ്ധിമഗ്ഗം (വിശുദ്ധിമാര്‍ഗം) എന്ന ഗ്രന്ഥത്തില്ഈ ബൗദ്ധനിലപാടിനെ വിശദമാക്കുന്നുണ്ട്. അതില്‍ ഭവചക്രം പന്ത്രണ്ടുതരം ശൂന്യത (്ീശറ) കളടങ്ങുന്നതാണ് എന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: