Saturday, June 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രഹ്മം സത്യം ജഗത് മിഥ്യ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 28, 2019, 05:11 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശ്ലോകം 20

ബ്രഹ്മ സത്യം ജഗന്‍ മിഥ്യേത്യേവംരൂപോ വിനിശ്ചിയഃ

സോ/യം നിത്യാനിത്യവസ്തവിവേകഃ സമുദാഹൃതഃ

ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് ഉറപ്പിക്കണം. ഇതിനെയാണ് നിത്യാനിത്യ വസ്തുവിവേകം എന്ന് പറയുന്നത്.മൂന്ന് കാലത്തിലും ഒരു മാറ്റവുമില്ലാതെയിരിക്കുന്നതാണ് സത്യം. ‘കാലത്രയേപി തിഷ്ഠതി’ എന്നോ ‘ത്രികാല അബാധിത വസ്തു ‘എന്നോ പറയാം. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവികാലത്തും ഒരു മാറ്റവുമില്ലാത്തത്. ബ്രഹ്മം മാത്രമാണ് സത്യം.

ബൃഹത്വാത്, ബൃഹത്തമ ത്താത്, ബൃംഹ്മ ത്വാത് ബ്രഹ്മം, വലുതായിരിക്കുന്നതു കൊണ്ട്, വലുതിലും വലുതായിരിക്കുന്നതു കൊണ്ട്, എങ്ങും വര്‍ദ്ധിച്ച് നിറഞ്ഞിരിക്കുന്നതു കൊണ്ട് ബ്രഹ്മം. എങ്ങും നിറഞ്ഞ് എല്ലാറ്റിന്റെയും ആധാരമായി ഏറ്റവും വലുതായിരിക്കുന്നതിനെയാണ് ബ്രഹ്മം എന്ന് വിളിക്കുന്നത്. ഇതിനൊരിക്കലും ഒരു തരത്തിലുള്ള മാറ്റമില്ല.  എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ജഗത്ത്. ഇത് ഉണ്ടായി നിലനിന്ന് നശിക്കുന്നതാണ്. ‘ജായതി, ഗച്ഛതി, തിഷ്ഠതി ഇതി ജഗത്ത്’. ഉണ്ടായ എന്തും ഇല്ലാതെയാകും. ഉണ്ടാകലും നശിക്കുന്നതിനും ഇടയില്‍ അതിന് നിലനില്‍പ്പുണ്ട്. എന്നാല്‍ ഇത് വെറും തോന്നലാണ്. ഒരു നിശ്ചിത കാലം മുമ്പ് ഇല്ലാതിരുന്നത് ഭാവിയില്‍ ഇല്ലാത്തത് എങ്ങനെ ഇപ്പോള്‍ ഉണ്ടാകും. ഇനി അത് ഉണ്ടെന്ന് പറഞ്ഞാല്‍ അത് തോന്നലാണ്. ഉള്ളതുപോലെ തോന്നിക്കുന്നതിനെയാണ് മിഥ്യ എന്ന് പറയുന്നത്.വാസ്തവത്തില്‍ ഉണ്‍മയില്ലാത്തത് അതിനെയാണ് മിഥ്യ എന്നു വിളിക്കുന്നത്.ഈ ജഗത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. അതിന് സ്ഥിരമായ ഉണ്‍മയില്ല.അതുകൊണ്ടാണ് ജഗത്തിനെ മിഥ്യയെന്ന് ഉറപ്പിക്കേണ്ടത്. ഇങ്ങനെ സത്യ വസ്തുവായ ബ്രഹ്മത്തേയും മിഥ്യയായ ജഗത്തിനേയും വേര്‍തിരിച്ച് അറിയുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്.

ശ്ലോകം 21

തദ് വൈരാഗ്യം ജിഹാസാ യാ ദര്‍ശന ശ്രവണാദിഭിഃ

ദേഹാദി ബ്രഹ്മപര്യന്തേ ഹ്യനിത്യേ ഭോഗ്യവസ്തുനി

കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വയേയും ദേഹം മുതല്‍ ബ്രഹ്മം വരെയുള്ള അനിത്യങ്ങളായ സകല ഭോഗ്യവസ്തുക്കളേയും വെടിയാനുള്ള കഴിവാണ് വൈരാഗ്യം.  ചില പാഠങ്ങളില്‍ ‘ജിഹാസാ ‘ എന്നതിന് പകരം ‘ജുഗുപ്‌സാ’എന്നാണ്. ജിഹാസാ എന്നാല്‍ വെടിയല്‍. ജുഗുപ്‌സാ എന്നാല്‍ അറപ്പും വെറുപ്പും ഉണ്ടാക്കുക. സുഖഭോഗവസ്തുക്കളൊക്കെ അനിത്യമാണെന്നറിഞ്ഞ് അവയെ അറപ്പോടെ തള്ളുക. സുഖാനുഭവങ്ങള്‍ക്ക് അനുകൂലങ്ങളായ സാഹചര്യങ്ങളേയോ ബാഹ്യവിഷയങ്ങളേയോ ഉപേക്ഷിക്കുന്നതല്ല വൈരാഗ്യം.ബാഹ്യ വിഷയങ്ങളുടെ പുറകെ പായാതെ മനസ്സ് സ്വസ്ഥമായി ഇരിക്കുകയാണ് വേണ്ടത്. വിവേക വിചാരത്തെ തുടര്‍ന്ന് വിഷയ ഭോഗങ്ങളില്‍ ഇത്രയൊക്കേ ഉള്ളൂ എന്ന് ബോധിക്കലാണ് വൈരാഗ്യം അഥവാ വിരക്തി.  മനസ്സ് കാമ്യ വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് മൂന്ന് കാര്യങ്ങളുണ്ടെന്ന് തോന്നുമ്പോഴാണ്.–

1. സത്യത്വം വിഷയങ്ങള്‍ സത്യമാണെന്ന തോന്നല്‍.

2. നിത്യത്വം  വിഷയങ്ങള്‍ ശാശ്വതമാണെന്ന വിചാരം.

3. സമാഹിതത്വം  സുഖേച്ഛയെ തൃപ്തിപ്പെടുത്താനുള്ള കഴിവ് വിഷയങ്ങള്‍ക്ക് ഉണ്ടെന്ന വിശ്വാസം. 

എന്നാല്‍ ഇന്ദ്രിയ വിഷയങ്ങള്‍ക്കൊന്നിനും സത്യത്വമില്ലെന്നും അവ ക്ഷണികമാണെന്നും അറിയണം. എന്നും എപ്പോഴും സുഖം നല്‍കാന്‍ അവയ്‌ക്ക് കഴിയില്ല. പോരാത്തതിന് വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് ദു:ഖത്തിന് കാരണമാകും. ഇങ്ങനെ അറിയണമെങ്കില്‍ വിവേകം വേണം. വിവേകത്തോടെ വിചാരം ചെയ്താല്‍ വിഷയങ്ങളില്‍ ആസക്തിയുണ്ടാകില്ല. നമ്മുടെ ശരീരം ഉള്‍പ്പടെ എല്ലാ ശരീരങ്ങളും മലമൂത്രങ്ങളും ചോരയും ചലവുമൊക്കെ നിറഞ്ഞതാണെന്നും മനസ്സിലാക്കണം. നിന്ദ്യമായ വസ്തുക്കള്‍ ഭംഗിയായി തോല് കൊണ്ട് പൊതിഞ്ഞുവച്ച പൊതിയാണിത് എന്ന് ബോധ്യം വന്നാല്‍ ശരീരത്തോടുള്ള ആസക്തിയും അഭിമാനവും കുറയും.  ഇതിന്റെ ഓരോ ദ്വാരത്തിലൂടെയും (നവ ദ്വാരങ്ങള്‍ ) പുറത്തു വരുന്നവ എത്രയോ നികൃഷ്ടം. ചെവിക്കായം, കണ്ണിലെ പീള, മൂക്കള, തുപ്പല്‍, വിയര്‍പ്പ്, മൂത്രം, മലം, ചോര, ചലം ഇവയില്‍ ഏതാണ് നല്ലത്. എല്ലാം നമുക്ക് തന്നെ അറപ്പ് ഉണ്ടാക്കുന്നവയാണ്. ഇവയെക്കുറിച്ച് വേണ്ട പോലെ വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ വൈരാഗ്യം തന്നെ വരും. നമ്മുടെ ശരീരം തന്നെ നമുക്ക് അസഹ്യമാണ് അപ്പോള്‍ മറ്റുള്ളവരുടേത് പറയണോ. പിന്നെയെങ്ങനെ അവ ഭോഗവസ്തുവാകും. അവയില്‍ നിന്ന് കിട്ടുന്ന അനിത്യ സുഖങ്ങള്‍ക്ക് പിന്നാലെ പോകാതെ മനസ്സിനെ ഉത്കൃഷ്ടമായതിലേക്ക് ഉറപ്പിക്കാന്‍ വൈരാഗ്യം സഹായിക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധതന്ത്രങ്ങളില്‍ പൊളിച്ചെഴുത്ത്…മൊസ്സാദ് ഇറാനിലും ഉക്രൈന്‍ റഷ്യയിലും നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ പാഠമാക്കാന്‍ ഇന്ത്യ

Kerala

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം

Kerala

കൊല്ലം പള്ളിക്കല്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Kerala

മലാപ്പറമ്പ് പെണ്‍വാണിഭ കേസ് : പ്രതികളായ പൊലീസ് ഡ്രൈവര്‍മാരില്‍ ഒരാളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

മുന്‍ കരസേനാമേധാവി എം.എം. നരവനെ (ഇടത്ത്)
India

ഇന്ത്യയിലെ ഡ്രോണ്‍ കമ്പനികളെ കര്‍ശനമായി നിരീക്ഷിക്കാന്‍ മുന്‍ കരസേനാമേധാവി; മൊസ്സാദ് രീതിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിൽ തുർക്കിയ്‌ക്ക് ബന്ധമുണ്ടാകാം : ആരോപണവുമായി ഗുരു ബാബാ രാംദേവ്

ഹെര്‍ണിയ ശസ്ത്രക്രിയയ്‌ക്ക് അനസ്‌തേഷ്യ നല്‍കിയ രോഗി മരിച്ചു : ആരോപണ വിധേയരെ മാറ്റി നിര്‍ത്താന്‍ തീരുമാനം

ഇന്ത്യൻ സ്റ്റേഡിയങ്ങളിലെ ഫ്ലഡ്‌ലൈറ്റുകൾ റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്യാനുള്ള കഴിവ് ഞങ്ങൾക്കുണ്ട് : അവകാശവുമായി പാകിസ്ഥാൻ

ഇസ്രായേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ സൈനിക താവളങ്ങളും , യുദ്ധക്കപ്പലുകളും ആക്രമിക്കും ; ഭീഷണി മുഴക്കി ഇറാൻ

ഇറാനെതിരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണം : ഇസ്രായേലിന് സിപിഎമ്മിന്റെ താക്കീത് ; മോദി സർക്കാർ വിഷയത്തിൽ ഇടപെടണമെന്ന് നിർദേശം

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

മൊസാദ് പടയൊരുക്കിയത് ഇറാന്റെ മണ്ണിൽ തന്നെ ; രഹസ്യ ആക്രമണത്താവളം ഒരുക്കി , ആയുധം നിറച്ചു

ഇനിയും മിസൈല്‍ തൊടുത്തുവിട്ടാല്‍ ടെഹ്‌റാന്‍ കത്തിച്ചു കളയും; മുന്നറിയിപ്പുമായി ഇസ്രായേല്‍

ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ടെഹ്റാൻ നടുങ്ങുന്നു ; ഇറാനിലെ സഞ്ജാൻ നഗരത്തിൽ തീപിടുത്തം , ഇറാനിയൻ ജനതയ്‌ക്ക് സന്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies