ന്യൂദല്‍ഹി: കശ്മീരില്‍ മുസ്ലീം ഭീകരസംഘടനകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ ഇടപെട്ടെന്ന് സൂചന. ഭീകര സംഘടനകളായ ഹിസ്ബുള്‍ മുജാഹിദ്ദീനും ജയ്ഷെ മുഹമ്മദും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍പ്പാക്കാന്‍ പാകിസ്താനില്‍ നിന്നും ഇടപെടല്‍ ഉണ്ടായതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പദ്ധതികളില്‍ ഐക്യമുണ്ടാകണമെന്നും ലക്ഷ്യം മറന്നു പോകരുതെന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ നിര്‍ദ്ദേശം തന്നെയാണ് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ക്കും ലഭിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായി മാറിയതും ഭീകര സംഘടനകള്‍ക്ക് തിരിച്ചടിയായിരുന്നു. പ്രാദേശികമായി സ്വാധീനമുള്ള പ്രദേശങ്ങളേയും സ്വാധീനം കുറഞ്ഞ മേഖലകളേയും ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളാണ് ഭീകരര്‍ക്കിടയില്‍ രൂക്ഷമായി തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികമായ പ്രശന്ങ്ങളിലാണ് ഭീകര സംഘടനകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്. ഇത് പാക് അധീന കശ്മീരില്‍ സംഘടനകളെ നിയന്ത്രിക്കുന്നവരില്‍ ആശങ്കയുണ്ടാക്കിയെന്നും ഇതേ തുടര്‍ന്ന് ഇവര്‍ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടു എന്നുമാണ് രഹസ്യാനേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
















