ന്യൂദല്‍ഹി: പൗരത്വ ഭേദഗതക്കി നിയമത്തിന്റെ കാര്യത്തില്‍ ഭാരതത്തിനൊപ്പമാണെന്ന് വ്യക്തമാക്കി കുവൈറ്റ് . പൗരത്വ ഭേദഗതക്കി നിയമത്തിനെതിരായി നടക്കുന്ന സമരം ഭാരത വിരുദ്ധമാകുന്നതിനാല് തടയിടാന്‍ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൗരത്വ നിയമ വിരുദ്ധ കൂട്ടായ്മയുടെ പ്രതിഷേധ സമ്മേളനത്തിന് അനുമതി നിഷേധിച്ചു. ഇന്നലത്തെ പരിപാടിക്ക് പങ്കെടുക്കാന്‍ കേരളത്തില്‍നിന്നെത്തിയ ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയ വണ്ണിലെ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനനെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ല.
അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. വിഭജന പൗരത്വത്തിനെതിരെ കുവൈറ്റ് മലയാളികള്‍ ഒന്നിക്കുന്നു എന്നപേരില്‍ വലിയ നുണ പ്രചരണം നല്‍കിയാണ് പരിപാടി ആസൂത്രണം നല്‍കിയത്. പോലീസ് ആദ്യം അനുവാദം നല്‍കിയെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.
ഈ മാസം 20 ഇതേ സ്കൂളില്‍ വച്ച് പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം നടന്നിരുന്നു. പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങള്‍ക്കും ബോധവല്കരണ പരിപാടികള്‍ക്കും ഇന്തൃന്‍ സോഷൃല് ഫോറം നേതൃത്വം നല്‍കുമെന്നും അറിയിച്ചിരുന്നു. മുസ്ലിങ്ങള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വിവേചങ്ങളിള് ആശങ്കപ്രകടിപ്പിച്ച് കുവൈത്ത് പാര്‍ലമെന്റിലെ ചില അംഗങ്ങള്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്. പ്രസ്താവന അവര്‍ അംഗങ്ങളായ ദേശീയ അസംബ്ലിയുടെ ഭാഗമല്ലെന്നും അത് വ്യക്തികള്‍ എന്ന നിലയ്ക്കുള്ള അവരുടെ പ്രതികരണമാണെന്നും കുവൈറ്റ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലീം രാജ്യങ്ങളെ ഭാരതത്തിനെതിരാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതില്‍ അവര്‍ വിജയിക്കില്ലന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹി റാലിയില്‍ പറഞ്ഞിരുന്നു. മുസ്ലീം രാഷ്ട്രങ്ങളുമായി ഏറ്റവും ശക്തമായ ബന്ധം ഇന്ത്യ പുലര്‍ത്തുന്നത് ഇപ്പോളാണെന്നും അവര്‍ ആര്‍ക്കൊപ്പം നില്ക്കും എന്ന് കാണാമെന്നും മോദി പറഞ്ഞിരുന്നു.മുസ്ലീം രാജ്യങ്ങള്‍ക്ക് ഇന്ത്യയേയും മോദിയേയുമാണ് വിശ്വാസമെന്ന് അടിവരയിടുന്നതാണ് പ്രതിഷേധം തടഞ്ഞുകൊണ്ടുള്ള കുവൈറ്റിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: