ധാക്ക: ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് അമുസ്ലിംകളോടുള്ള കടമ ഇന്ത്യ ഭാഗികമായി നിര്‍വഹിച്ചുവെന്ന് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം പറയുന്നു. ലോകമെമ്പാടുമുള്ള പ്രവാസി ഹിന്ദുക്കളും ബംഗ്ലാദേശിലെ മറ്റ് മതന്യൂനപക്ഷങ്ങളും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ പൂര്‍ണ്ണമായി പിന്തുണയ്‌ക്കുന്നുവെന്നും പറഞ്ഞു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ പൗരനു ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. അഭയാര്‍ഥികളെപ്പോലെയാണ് അവരവിടെ കഴിയുന്നത്. ഇതിനു പരിഹാരമായാണ് ഇന്ത്യ ഇവരെ സ്വാഗതം ചെയ്യുന്നത്.
അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭൂരിപക്ഷ വിഭാഗമായ മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തി ആറുവര്‍ഷം ഇവിടെ കഴിഞ്ഞവര്‍ക്കാണ് പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബില്‍ പ്രകാരം പൗരത്വം ലഭിക്കുക.
















