Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം: കെ.പി. ശ്രീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 12:24 pm IST
in Local News

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ചിലയിടങ്ങളിലും കേരളത്തിലും നടത്തുന്ന പ്രതിഷേധങ്ങള്‍ ഇടത്-വലത് മുന്നണികളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മാധ്യമങ്ങള്‍ ഇതിനെ ഊതിപെരുപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.പി. ശ്രീശന്‍ പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ബിജെപി ജില്ലാ നേതൃ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവെച്ചുളള സമരാഭാസമാണ് മുന്നണികള്‍ നടത്തുന്നത്. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ നിയമ ഭേദഗതി രാഷ്‌ട്രപതി ഒപ്പിട്ടതോടെ നിയമമായിക്കഴിഞ്ഞു. ഇതു കൊണ്ടുതന്നെ ഇതിനെതിരെ സമരം ചെയ്യുന്നവര്‍ നിയമത്തെ വെല്ലുവിളിക്കുകയാണ്. നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പറയാന്‍ പറ്റില്ല. ഇത് വിവരമില്ലായ്‌മ കൊണ്ട് അജ്ഞത കൊണ്ട് പറയുന്നതാണ്. നിയമം നടപ്പിലാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പുറത്തു പോകേണ്ടി വരും. ഏത് കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങളും വിയോജിപ്പുകളും ഉണ്ടാവും. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. 

ജനാധിപത്യത്തിന്റെ ജിഹ്വകളായാണ് നാലാംതൂണായ മാധ്യമങ്ങളെ കാണുന്നത്. എന്നാല്‍ മാധ്യമ ധര്‍മ്മത്തെ ഒരുവിഭാഗം മാധ്യമങ്ങള്‍ വ്യഭിചരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതന്യൂനപക്ഷങ്ങളെ തെരുവിലേക്കിറക്കാന്‍ പ്രേരിപ്പിക്കുന്ന വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്. വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്ന ഇടതരും വലതരും രാജ്യത്തിന്റെ നിലനില്‍പ്പിന് തുരങ്കംവെയ്‌ക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരത്തിലൂടെ ചെയ്യുന്നത്. ബില്ലിന്റെ പ്രധാന്യം ചോര്‍ത്തി കളയാന്‍ മാധ്യമങ്ങളും രാഷ്‌ട്രവിരുദ്ധരും ശ്രമിക്കുകയാണ്.

എന്‍ഡിഎ മുന്നണി ജനങ്ങളുടെ മുന്നില്‍വെച്ച തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഒന്നൊന്നായി നടപ്പിലാക്കുന്നത്. ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ച സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെ മതിയാകൂ. കാശ്മീരിന്റെ 370ാം വകുപ്പ് , മുത്തലാക്ക് ഏറ്റവും ഒടുവില്‍ പൗരത്വബില്ലും നടപ്പിലാക്കിയത് ഇതിന്റെ ഭാഗമാണ്. ഒരു കാലഘട്ടത്തില്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ബില്ലിനെ പിന്തുണയ്‌ക്കുകയുണ്ടായി. പൗരത്വം കൊടുക്കാനുദ്ദേശിച്ചുളളതാണ് നിയമം. അല്ലാതെ ആരുടേയും പൗരത്വം എടുക്കാനുളളതല്ല. പൗരത്വ ഭേദഗതി നിയമവും ജനസംഖ്യ രജിസ്ട്രറും രണ്ടു രണ്ടാണ്. എന്നാല്‍ ഇതിനെ രണ്ടിനേയും കൂട്ടികുഴച്ചാണ് പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ പി.കെ. വേലായുധന്‍, എ.പി. പത്മിനി ടീച്ചര്‍, സംസ്ഥാന സെല്‍കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.