ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളായ പോലീസ്, ദേവസ്വം, ആരോഗ്യം, അഗ്നിശമനസേന, സന്നദ്ധ സംഘടനകളായ അയ്യപ്പസേവാസംഘം, അയ്യപ്പ സേവാസമാജം, അയ്യപ്പഭക്തര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ പരിപാവനതയും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരുടെ ആത്മവീര്യം കൂട്ടാനും പദ്ധതിക്ക് കഴിഞ്ഞു.ശബരിമലയുടെ തനത് വിശുദ്ധി നില
നിര്‍ത്താനുള്ള യജ്ഞം. ഉത്തരവാദിത്തത്തോടും ബോധപൂര്‍വവുമായ തീര്‍ത്ഥാടനമാണ് കാനനവാസനായ ശ്രീധര്‍മശാസ്താവിന് പ്രിയം എന്ന് ഓരോ അയ്യപ്പനെയും മനസ്സിലാക്കി വരുംതലമുറയ്ക്കായി ഈ പൂങ്കാവനം കാത്തുസൂക്ഷിതക്കുക എന്നതുമാത്രമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വ്രതനിഷ്ഠയോടെ മലചവിട്ടുന്ന ഓരോ അയ്യപ്പനും പാലിക്കേണ്ട സപ്തകര്‍മങ്ങള്‍
1. അയ്യപ്പന്റെ പൂങ്കാവനത്തിലെത്തുന്ന ഓരോ അയ്യപ്പനും പൂങ്കാവനത്തിന്റെ പരിശുദ്ധിയെയും നിലനില്‍പ്പിനെയും ബാധിക്കുന്ന ഒരു വസ്തുവും പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നില്ല എന്ന് സ്വയം ഉറപ്പുവരുത്തുക.
2.തീര്‍ത്ഥാടന വേളയില്‍ അവശേഷിക്കുന്ന വസ്തുക്കള്‍ ശബരീവനത്തില്‍ വലിച്ചെറിയാതെ ഒപ്പം തിരികെ കൊണ്ടുപോകുക.
3. ശബരിമലയിലെത്തുന്ന ഓരോ അയ്യപ്പനും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സന്നിധാനവും പരിസരവും വൃത്തിയാക്കാന്‍ സന്നദ്ധ സേവനം ചെയ്ത് യഥാര്‍ത്ഥ അയ്യപ്പസേവയില്‍ പങ്കാളിയാകുക.
4. പുണ്യനദിയായ പമ്പയെ പാപനാശിനിയായി കാത്തുസൂക്ഷിക്കുക, ഈ തീര്‍ത്ഥ നദിയില്‍ കുളിക്കുമ്പോള്‍ സോപ്പ്, എണ്ണ തുടങ്ങിയവ ഉപയോഗിക്കരുത്. മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ നദിക്കരയില്‍ ഉപേക്ഷിക്കരുത്.
5. ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ വൃത്തിയായി സൂക്ഷിക്കുക. തീര്‍ത്ഥാടന പാതയില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന് കീ ബാത്തി’ല്‍ ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയെ പ്രകീര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: