മക്ക: സൗദി അറേബ്യയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി പോലീസിന്റെ വ്യാപക റെയിഡ്. മണിക്കൂറുകള്‍ നീണ്ട റെയ്ഡില്‍ അനധികൃതമായി താമസിച്ച 112 പ്രവാസികള്‍ പടിയിലായി. മക്കയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇവര്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണി മുതല്‍ മൂന്ന് സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. അല്‍ശറാഇഅ്, ജിഇറാന, ബിഅ്റുല്‍ ഗനം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ താമസ, തൊഴില്‍ നിയമം ലംഘിച്ചവരും രേഖകളില്ലാത്തവരുമായി പിടികൂടിയ പ്രവാസികളെ തടങ്കല്‍ പാളയമായ ശുമൈസി തര്‍ഹീലിലേക്ക് അയച്ചു.
















